×

‘ഇസാക്കിന്റെ ഇതിഹാസം ; ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 11ന് തൊടുപുഴയില്‍ ആരംഭിക്കും

വാഗതനായ ആര്‍.കെ. അജയകുമാര്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഇസാക്കിന്റെ ഇതിഹാസത്തില്‍’ സിദ്ധിഖും എത്തുന്നു. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായ വികാരിയച്ചന്റെ വേഷമാണ് സിദ്ധിഖ് കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 11ന് തൊടുപുഴയില്‍ ആരംഭിക്കും. ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ഗിന്നസ് പക്രു, അബു സലിം, ശശി കലിംഗ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍.ആര്‍ ആണ് ഇസഹാക്കിന്റെ ഇതിഹാസം നിര്‍മ്മിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top