×

ഇപ്പോള്‍ മറ്റെന്തിനേക്കാളും തനിക്ക് അഭിമാനം പ്രണവിന്റെ അമ്മ എന്നറിയപ്പെടുന്നതിലാണ് ;സുചിത്ര മോഹന്‍ലാല്‍

പ്രണവിന്റെ ‘ആദി’ വിജയിച്ചതിന്റെ സന്തോഷത്തിലാണ് അമ്മ സുചിത്ര. മകന്റെ വിജയത്തില്‍ ഏറെ അഭിമാനിക്കുന്ന സുചിത്ര, ഇപ്പോള്‍ മറ്റെന്തിനേക്കാളും തനിക്ക് അഭിമാനം പ്രണവിന്റെ അമ്മ എന്നറിയപ്പെടുന്നതിലാണെന്ന് പറയുന്നു. പ്രണവിന്റെ അരങ്ങേറ്റത്തില്‍ ഏറ്റവും ടെന്‍ഷന്‍ ലാലേട്ടനായിരുന്നെന്നും സുചിത്ര.

‘ലാലേട്ടന്‍ സന്തോഷമായാലും സങ്കടമായാലും വല്ലാതെ പുറത്തു കാണിക്കാറില്ല. സ്വന്തം സിനിമയേക്കുറിച്ചു പോലും ഒന്നും പറയാറില്ല. ആദിയുടെ റിലീസ് ദിവസം ലാലേട്ടന്‍ മൂംബൈയിലായിരുന്നു. പതിവില്ലാതെ പലതവണ ഫോണ്‍ വിളിച്ചു. അവന്‍ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നതായി പറഞ്ഞു. ആന്റണിയും പറഞ്ഞു, ലാല്‍ സാറിനെ ഇതുപോലെ ടെന്‍ഷനോടെ കണ്ടിട്ടില്ലെന്ന്.

ഞങ്ങളുടെ കുടുംബത്തില്‍ ഇതു വലിയ ആഘോഷം തന്നെയാണ്. പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക് അവരു പോലും അപ്പു അഭിനയിക്കുമെന്ന് കരുതിയിട്ടില്ല. പക്ഷേ പ്രിയദര്‍ശന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു ഇവനൊരു നല്ല നടനാകുമെന്ന്. മമ്മൂക്ക അവനെ അനുഗ്രഹിക്കുകയും ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ദുല്‍ക്കര്‍ എഴുതിയ വാക്കുകള്‍ മറക്കാനാവില്ല. അവരെല്ലാം അവന്റെ കൂടെ നില്‍ക്കുന്നെന്നത് വലിയ സന്തോഷമാണ്. സുചിത്ര പറഞ്ഞു.

പ്രണവ് ഞാന്‍ വളര്‍ത്തിയ കുട്ടിയാണ്. മുന്‍പ് കേട്ടതിനേക്കള്‍ ഏറെ ഞാന്‍ അഭിമാനിക്കുന്നത് പ്രണവിന്റെ അമ്മയെന്നു കേള്‍ക്കുമ്ബോഴാണ്. ഞാന്‍ അവനെ എന്റെ കഴിവുകള്‍ക്കകത്തു നിന്ന് വളര്‍ത്തി എന്ന അഭിമാനമുണ്ട്’ സുചിത്ര പറയുന്നു.

‘ലാലേട്ടനേക്കാള്‍ പതുക്കെയാണ് അപ്പു മനസ്സ് തുറക്കുന്നത്. റിലീസ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുന്‍പ് അവന്‍ ഹിമാലയത്തിലേയ്ക്ക് പോയി. ഫോണ്‍ റേയ്ഞ്ച് പോലുമില്ല. റിലീസ് ദിവസം ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു സിനിമ എല്ലാവരും നന്നായി എടുത്തുവെന്ന്. ഗുഡ് ഗുഡ് എന്ന് രണ്ടു തവണ പറഞ്ഞു. പിന്നെ സിനിമയേക്കുറിച്ച്‌ സംസാരിച്ചതേയില്ല’. ആരുടെ അടുത്തും ഇടിച്ചു കയറാത്ത ഒരു നാണക്കാരന്‍ കുട്ടിയായിരുന്നു, പക്ഷേ അടുത്താല്‍ അവന്‍ എന്തിനും അവരോടൊപ്പം ഉണ്ടാകും. വായനയും സംഗീതവും യാത്രയുമാണ് അവന്റെ ലോകം. അവന്റെ വഴി അവന്‍ തന്നെ തിരഞ്ഞെടുത്തു. അതു ശരിയായെന്ന് ഒരമ്മയെന്ന നിലയില്‍ എനിക്ക് തോന്നുന്നു. ആദി കണ്ടപ്പോള്‍ അവന്റെ കുട്ടിക്കാലം ഓര്‍മ്മ വന്നു. ഓട്ടവും ചാട്ടവും തലകുത്തി മറിയലുമൊക്കെയായിരുന്നു ഹോബി. ഗോവണിയിലൂടെ നേരിട്ട് കേറില്ല. പിടിച്ച്‌ പിടിച്ച്‌ പുറകിലൂടെയാണ് കേറുക. സ്കൂളില്‍ പഠിക്കുമ്ബോള്‍ ഇടയ്ക്കിടെ കയ്യും കാലും മുറിഞ്ഞ് ആശുപത്രിയില്‍ കൊണ്ടു പോകും. നാലോ അഞ്ചോ തവണ കയ്യും കാലും ഒടിച്ചിട്ടുണ്ട്. സുചിത്ര പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top