×

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇന്ന് ലീഗ് ഹര്‍ത്താല്‍

പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകന്‍ കുത്തേറ്റു മരിച്ചു. കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീന്റെ മകനും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ കുന്തിപ്പുഴ സ്വദേശി സഫീര്‍ ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം. കോടതിപ്പടിയിലെ വ്യാപാരശാലയില്‍ എത്തിയ ഒരു സംഘം സഫീറിനെ കുത്തിക്കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ആരാണ് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top