×

പ്രിസിഷന്‍ ഫാമിങ് ഒന്ന് പരീക്ഷിച്ചു നോക്കു ,സബ്സിഡിക്കായി അടുത്തുള്ള കൃഷിഭവനുമായി ബദ്ധപ്പെടു

കൃഷിച്ചെലവിന്റെ 60 ശതമാനം കൂലിയായി നല്‍കേണ്ടിവരുന്നതാണ് പച്ചക്കറികൃഷിയിലെ പ്രധാനപ്രശ്നം. അധ്വാനം മാത്രമല്ല വെള്ളവും വളവും പരമാവധി കുറച്ചുകൊണ്ട് ഉത്പാദനം ഏറ്റവും കൂടുതല്‍ ഉണ്ടാക്കാനുള്ള ഉത്തമമാര്‍ഗമാണ് പ്രിസിഷന്‍ ഫാമിങ്.

ഓരോ തുള്ളി വെള്ളവും ചെടിയുടെ വേരുപടലത്തില്‍ത്തന്നെ എത്തിക്കാന്‍ കഴിയുന്നുവെന്നു മാത്രമല്ല വെള്ളത്തോടൊപ്പം വളവും കണിക രൂപത്തില്‍ ഡ്രിപ്പുകളിലൂടെ നല്‍കുന്നുവെന്നതാണ് പ്രിസിഷന്‍ ഫാമിങ്ങിന്റെ ഏറ്റവും വലിയ നേട്ടം.

പച്ചക്കറികൃഷിക്കനുയോജ്യമായ നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഏതു സ്ഥലവും പ്രിസിഷന്‍ ഫാമിങ് എന്ന കൃത്യതാകൃഷിക്ക് വഴങ്ങും. മണ്ണ് നന്നായി ഉഴുതു മറിച്ച്‌ ഒരു മീറ്റര്‍ വീതിയും 15 സെ.മി. ഉയരവുമുള്ള ബെഡ്ഡുകള്‍ തയ്യാറാക്കുന്നതാണ് ഒന്നാംഘട്ടം. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായവും ജൈവവളവും ചേര്‍ക്കുന്നതാണ് അടുത്ത ഘട്ടം.

തെരഞ്ഞെടുക്കുന്ന പച്ചക്കറിയുടെ വളര്‍ച്ചരീതിക്കനുസരിച്ച്‌ ഒരു ലൈനില്‍ ഒന്നോ രണ്ടോ ഡ്രിപ്പ് ലൈനര്‍ ഇട്ട് കൊടുക്കാം. നിശ്ചിത മര്‍ദത്തില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ രണ്ട് ലിറ്റര്‍ വെള്ളം നല്‍കാന്‍ കഴിവുള്ള ഡ്രിപ്പുകളാണ് അനുയോജ്യം. താഴെ കറുപ്പും മുകള്‍ ഭാഗത്ത് സില്‍വര്‍, വെള്ള, നീല, മഞ്ഞ എന്നീ നിറങ്ങളിലുമുള്ള പുതയാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം.

മഞ്ഞ പുതയാണെങ്കില്‍ വെള്ളീച്ച, ചിത്രകീടം തുടങ്ങിയ കീടങ്ങള്‍ അടുക്കില്ല. വെള്ളയും നീലയുമാണെങ്കില്‍ മുഞ്ഞ ഇലപ്പേന്‍ എന്നിവയെ നിയന്ത്രിക്കാം. 1.2 മീറ്റര്‍ വീതിയും 3 മൈക്രോണ്‍ കനവുമുള്ള പുത കൊണ്ട് ഒരു മീറ്റര്‍ വീതിയുള്ള ബെഡ് നന്നായി പുതപ്പിച്ച്‌ നിര്‍ത്താം. ഡ്രിപ്പുകള്‍ വരുന്ന സ്ഥലങ്ങളില്‍ രണ്ടിഞ്ച് വ്യാസത്തിലുള്ള തുളയിട്ട് ചെടി നടാം.

വെള്ളത്തിന്റെ ഉപയോഗക്ഷമത പത്തിരട്ടിയും രാസവളങ്ങളുടേത് 80 മുതല്‍ 95 ശതമാനം വരെ വര്‍ധിപ്പിക്കാനും കൃത്യതാ കൃഷിയിലൂടെ സാധിക്കും. ഉത്പാദനം സാധാരണ കൃഷി രീതിയെക്കാള്‍ 30 ശതമാനം കൂട്ടാനും പുതച്ചു വളര്‍ത്തലിലൂടെ കഴിയും. പച്ചക്കറി വികസനപദ്ധതി പ്രകാരം 50 സെന്റ് സ്ഥലത്ത് പച്ചക്കറി പുതച്ചുവളര്‍ത്തിയാല്‍ കര്‍ഷകര്‍ക്ക് 30,000 രൂപ ആനുകൂല്യമായി അനുവദിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top