×

“തന്റെ രേഖാ, ബിജു, ജോ മക്കള്‍ക്ക് വട്ടവടയില്‍ ഭൂമിയുണ്ട്” ; കെ.വി.തോമസ് എംപി

ഇടുക്കി വട്ടവടയില്‍ കോണ്‍ഗ്രസ് നേതാക്കളും ഭൂമി വാങ്ങിക്കൂട്ടിയയതിന്റെ രേഖകള്‍ പുറത്ത്. എറണാകുളം എംപി കെ.വി തോമസിന്റെ മക്കള്‍ വട്ടവടയില്‍ ഏക്കര്‍കണക്കിന് ഭൂമിവാങ്ങിയതിന്റെ രേഖകളാണ് പുറത്തായിരിക്കുന്നത്.

2015 ഒക്ടോബറിലാണ് ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭൂമി രജിസ്ട്രേഷന്‍ നടന്നിരിക്കുന്നത്. കെ.വി.തോമസിന്റെ മക്കളായ രേഖാ തോമസ്, ബിജു തോമസ്, ജോ തോമസ് എന്നിവരുടെ പേരിലാണ് രജിസ്ട്രേഷന്‍. ഒരു പ്രമുഖ വ്യാപാരിയില്‍ നിന്ന് വാങ്ങിയ ഭൂമിയാണ് മൂന്നായി ഭാഗംവെച്ചത്.

ബിജു തോമസിന്റെ പേരില്‍ മൂന്നരയേക്കറും ജോ തോമസിന്റെ പേരില്‍ 2.33 ഏക്കര്‍ ഭൂമിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മകള്‍ രേഖ തോമസിന്റെ പേരില്‍ 2.68 ഏക്കര്‍ ഭൂമിയാണുള്ളത്. കോവിയൂര്‍ ചിലന്തിയാര്‍ റോഡില്‍ ഒറ്റ പ്ലോട്ടായി കിടക്കുന്ന ഭൂമി ഏഴടി ഉയരത്തില്‍ വേലിക്കെട്ടി തിരിച്ച നിലയിലാണ്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ചിലന്തിയാര്‍.

അതേ സമയം തന്റെ മക്കള്‍ക്ക് വട്ടവടയില്‍ ഭൂമിയുണ്ടെന്ന് കെ.വി.തോമസ് എംപി.സമ്മതിച്ചു. ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ല. എല്ലാ രേഖകളും കൈവശമുണ്ടെന്ന് കെ.വി തോമസ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top