×

കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തവരുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്.: മി ടൂ സ്റ്റാറ്റസ്സുമായി സജിത മഠത്തില്‍

താനും ലൈംഗികാതിക്രമത്തിന് ഇരയെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സജിത മഠത്തില്‍. സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമെന്ന് സമൂഹത്തെ ബോധവത്കരിക്കുന്ന “മി ടൂ” ക്യാമ്ബയിന്റെ ഭാഗമായാണ് സജിത മഠത്തലിന്റെ ഈ വെളിപ്പെടുത്തല്‍. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണവുമായി സജിത മഠത്തില്‍ രംഗത്തെത്തിയത്. ലൈംഗികാതിക്രമം ബോധപൂര്‍വ്വം സംഭവിക്കുന്നതാണെന്നും അത് തടയണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും സജിത വ്യക്തമാക്കി. സജിത മഠത്തലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം- കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തവരുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്. ഉയര്‍ന്ന നിലയില്‍ വിരാജിക്കുന്നവരും പ്രതിഭകളും അതിസമര്‍ത്ഥരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പമുള്ളവരുമായി ഇനിയും ഒരുപാട് ഒരുപാട് പുരുഷന്‍മാരുണ്ട്. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, അത് ബോധപൂര്‍വ്വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണെന്ന് നിങ്ങള്‍ക്കറിയാം. അത് തടയാനാവുമെന്നും നിങ്ങള്‍ക്ക് അറിയാം. ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും മി ടൂ(ഞാനും) എന്ന സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്നത്തിന്റെ ആഴം ജനങ്ങള്‍ക്ക് മനസ്സിലാവും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top