×

ലോക സൗന്ദര്യമല്‍സരത്തില്‍ ബംഗളുരുവില്‍ നിന്നുള്ള ശ്രദ്ധ ശശിധര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

ലോക സൗന്ദര്യമല്‍സരത്തില്‍ ബംഗളുരുവില്‍ നിന്നുള്ള ശ്രദ്ധ ശശിധര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. യമഹ ഫാസിനോ മിസ് ദിവ മിസ് യൂനിവേഴ്‌സ് ഇന്ത്യ മല്‍സരത്തില്‍ കിരീടമണിഞ്ഞാണ് ശ്രദ്ധ അമേരിക്കയില്‍ നവംബര്‍ 26ന് നടക്കുന്ന ലോക മല്‍സരത്തിലേക്ക് അര്‍ഹത നേടിയത്.

ഇന്ത്യന്‍ മല്‍സരത്തില്‍ വിജയിയായ ശ്രദ്ധയെ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ കിരീടമണിയിച്ചു. മുന്‍ ലോക സുന്ദരിയും നടിയുമായ ലാറ ദത്ത, നടന്‍ രാജ്കുമാര്‍ റാവു, സിനിമാ സംവിധായകന്‍ കബീര്‍ ഖാന്‍, ബോക്സിങ് താരം വിജേന്ദര്‍ സിങ്, 2016ലെ ലോക സുന്ദരി ഐറിസ് മിറ്റനയര്‍ എന്നിവര്‍ അടങ്ങിയതായിരുന്നു ജഡ്ജിങ് പാനല്‍.

അത്ഭുതകരമായ ദൗത്യമായിരുന്നു ഇതെന്ന് ലാറ ദത്ത പറഞ്ഞു. എല്ലാ മല്‍സരാര്‍ഥികളും അവരുടെ വീക്ഷണത്തില്‍ വിജയികളാണ്. എന്നിരുന്നാലും ഒരു വിജയിയെ ആവശ്യമാണ്. 15 പേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കല്‍ ബുദ്ധിമുട്ടേറിയതായിരുന്നു. ഓരോരുത്തരും മികച്ച പ്രതിഭകളും വാഗ്ദാനങ്ങളുമാണെന്നും ലാറ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top