×

മുഖ്യമ​ന്ത്രിയുമായി എന്‍.എസ്​.എസ്​ ജനറല്‍ സെക്രട്ടറി കൂടിക്കാഴ്​ച നടത്തി

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.45ന് നാട്ടകം െഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ചങ്ങനാശ്ശേരി പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് എത്തിയ സുകുമാരന്‍ നായര്‍ 20 മിനിറ്റുനേരം മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് മടങ്ങിയത്. സംസ്ഥാന സ്കൂള്‍ കായികമേളയടക്കം നിരവധി പരിപാടികളുടെ ഉദ്ഘാടനത്തിനായി കോട്ടയത്ത് എത്തിയ പിണറായി കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി ഉദ്ഘാടനത്തിനുശേഷം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി നാട്ടകം െഗസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു. ഇൗസമയത്തായിരുന്നു കൂടിക്കാഴ്ച. പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top