×

റെയില്‍പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

തൃക്കരിപ്പൂര്‍( കാസര്‍ഗോഡ്) :തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാളത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇന്നലെ രാവിലെ 7.30 മണിയോടെ മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ കടന്നുപോകുന്നതിനിടെ വലിയ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥരെത്തി ക്ലിപ്പ് വെച്ച്‌ താത്കാലികമായി പാളം ശരിയാക്കിയതിനെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ കടത്തിവിട്ടു. പൊട്ടലുണ്ടായ പാളം മാറ്റിസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിള്ളലുണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട മറ്റുട്രെയിനുകള്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top