×

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി

ക്ലീവ്‌ലാന്‍ഡ്: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ റിപബ്ലിക്കൻ സ്ഥാനാർഥിയാക്കി ഔദ്യോഗിക പ്രഖ്യാപനം. ക്ലീവ്ലൻഡിൽ നടന്ന പാർട്ടിയുടെ മൂന്ന് ദിവസത്തെ കൺവൻഷനിലാണ് പ്രഖ്യാപനമുണ്ടായത്. നവംബറിലാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റനാണ് ട്രംപിന്‍റെ എതിരാളി.

50 സംസ്ഥാനങ്ങളില്‍ നിന്നായി 5000 പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. സ്ഥാനാർഥി പ്രഖ്യാപനത്തിനൊടുവിൽ ട്രംപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലും ഇറങ്ങിപ്പോക്കും വരെയുണ്ടായി. മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് ക്യാമ്പയിനൊടുവിൽ റിപബ്ലിക്കൻ പാർട്ടിയിലെ 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാർഥിത്വം ഉറപ്പിച്ചത്.

ന്യുയോർക്കിൽ നിന്ന് വീഡിയോകോൺഫറൻസിലൂടെ ട്രംപ് കൺവൻഷനെ അഭിസംബോധന ചെയ്തു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.trump

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top