news

നാളെ സൂര്യഗ്രഹണം

Story Dated: Tuesday, Mar 08, 2016 04:30 hrs IST
ന്യൂഡല്‍ഹി. 2016ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. ഗ്രഹണം സമയം ഇന്ത്യയില്‍ സൂര്യോദയം ആണെന്നതാണ് ഇതിന് കാരണം. പുലര്‍ച്ചെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റിടങ്ങളില്‍ ഗ്രഹണത്തിന്റെ മനോഹര ദൃശ്യങ്ങള്‍ കാണാനാനുള്ള സാധ്യത കുറവാണ്. ഇവിടങ്ങളില്‍ സൂര്യന്‍ നേരത്തെ ഉദിക്കുമെന്നതിനാലാണിത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുന്നത് രാവിലെ 7.27നായിരിക്കും. ഗ്രഹണം നടക്കുന്നത് പ്രഭാതമായതിനാല്‍ പലരും ഇത് തിരിച്ചറിയാതെ പോകാനും സാധ്യതയുണ്ട്. ഇന്ത്യക്കാര്‍ക്ക് സൂര്യഗ്രഹണം കാണാന്‍ ഇനി 2019 ഡിസംബര്‍ 26 വരെ കാത്തിരിക്കണം. ഇതിനിടയില്‍ നടക്കുന്ന ഗ്രഹണങ്ങള്‍ ഒന്നും തന്നെ മേഖലയില്‍ ദൃശ്യമാകില്ല.
facebook share
Related News
Top News
advertisements
alt
alt