news

വേങ്ങരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കുമ്മനം

Story Dated: Thursday, Sep 14, 2017 05:02 hrs IST
തിരുവനന്തപുരം: വേങ്ങരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കുറിച്ച്‌ പി.കെ.കൃഷ്ണദാസ് ഇന്ന് ജില്ലാ-മണ്ഡലം ഭാരവാഹികളുമായി പ്രാഥമിക ചര്‍ച്ച നടത്തും. വേങ്ങരയില്‍ 2016ല്‍ എന്‍‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയത് 7055 വോട്ട്. പക്ഷെ ഇക്കഴിഞ്ഞ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ പാര്‍ട്ടി സ്ഥാനര്‍ത്ഥിയുടെ വോട്ട് കുറഞ്ഞു 5952 ആയി. സംസ്ഥാന നേതാവിനെ ഇറക്കുന്ന കാര്യത്തില്‍ ആലോചനകളൊന്നും തുടങ്ങിയിട്ടില്ല.മണ്ഡല-ജില്ലാ ഘടകങ്ങളുടെ മനസ്സറിഞ്ഞ് ശേഷം സംസ്ഥാന കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും.
facebook share
Related News
Top News
advertisements
alt
alt