news

കാരായി എന്തിന് സംഘാടക സമിതിയുടെ ബാഡ്ജ് അണിഞ്ഞു? സിനിമാ അവാര്‍ഡ് വിതരണ ചടങ്ങില്‍ സി.പി.എം നേതാവെത്തിയത് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് സിബിഐ

Story Dated: Thursday, Sep 14, 2017 05:01 hrs IST
കൊച്ചി: ജാമ്യ വ്യവസ്ഥ മറികടന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുത്ത കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം തലശേരിയില്‍ നടന്ന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലാണ് കാരായി രാജന്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ സാന്നിധ്യമുള്ള ചടങ്ങായിരുന്നു ഇത്  കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിലക്കുള്ളപ്പോഴാണ് ചടങ്ങില്‍ പങ്കെടുക്കുകയും രഹസ്യമായി പലരെയും കാണുകയും ചെയ്തതെന്നാണ് സിബിഐ പറയുന്നത് താന്‍ കോടതിയുടെ അനുമതിയോടെ ജില്ലാപഞ്ചായത്ത് യോഗത്തിനു വന്നതാണെന്നും ബന്ധുക്കളും തന്റെ അഭിഭാഷകനും അവാര്‍ഡ് ദാനച്ചടങ്ങിലുണ്ടെന്നറിഞ്ഞ് അവിടെ പോയതുമാണെന്നാണ് കാരായി രാജന്റെ വിശദീകരണം. എന്നാല്‍ ഇതു പച്ചക്കള്ളമാണെന്ന് സിബിഐ പറയുന്നു. തലശേരി എംഎല്‍എ എ.എന്‍. ഷംസീറിന്റെ ക്ഷണമനുസരിച്ച്‌ എത്തിയ കാരായി രാജന്‍ പരിപാടിക്ക് മണിക്കൂറുകള്‍ മുമ്ബേ ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലെത്തി. സബ് ജയില്‍ റോഡില്‍ വാഹനത്തിലിരുന്ന് ഫസലിന്റെ ബന്ധുക്കളുമായും പാര്‍ട്ടി അഭിഭാഷകനുമായും ആശയവിനിമയം നടത്തിയതായും സിബിഐ സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കാരായി ബാഡ്ജ് ധരിച്ചിരിക്കുന്നത് ഇതിന് തെളിവാണെന്നും സിബിഐ പറയുന്നു. ഫസല്‍ വധക്കേസില്‍ പ്രതിയായ രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ ഉപാധിയോടെ ജാമ്യത്തിലിറങ്ങിയ രാജന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് കഴിയുന്നത്. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് അംഗമാണ് രാജന്‍. ജില്ലാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം കണ്ണൂരിലെത്തിയതെന്നാണ് വിവരം. എന്നാല്‍, പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി ഇദ്ദേഹം കോടതിയില്‍നിന്ന് വാങ്ങിയിരുന്നില്ല. തലശ്ശേരിയില്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസിലെ എട്ടാം പ്രതിയാണു കാരായി രാജന്‍. കേസില്‍ പ്രതിയായിരിക്കെ രാജന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാന്‍ സിബിഐ. പ്രത്യേക കോടതി താത്കാലിക അനുമതി നല്‍കിയത്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അച്ചടിസ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തു താമസിക്കാന്‍ അനുവാദം വേണമെന്നു കാരായി രാജന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. സംഘാടകരിലൊരാളായി അവസാനം വരെ കാരായി അവാര്‍ഡ് ദാന വേദിയില്‍ സജീവമായിരുന്നുവെന്ന് ബിജെപിയും ആരോപിച്ചിരുന്നു.
facebook share
Related News
Top News
advertisements
alt
alt