news

സ്ത്രീകള്‍ മാത്രമുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വ്യാജപേരില്‍ കയറിയ യുവാവിനെ പൊക്കി

Story Dated: Thursday, Sep 14, 2017 04:56 hrs IST
തിരുവനന്തപുരം: സ്ത്രീകള്‍ മാത്രമുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വ്യാജ പേരില്‍ അംഗമാവുകയും പിന്നീട് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മോശമായ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. ഗ്രൂപ്പിലെ പല അംഗങ്ങളോടും ഇയാള്‍ ഫോട്ടോയും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗ്രൂപ്പംഗമായ ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് വിദ്യാനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ബെളിഞ്ചം സ്വദേശി സുബൈര്‍ പിടിയിലായത്.സ്ത്രീകള്‍ മാത്രം അംഗങ്ങളായ ഇശല്‍ നിലാവ്, കിനാവ് എന്നീ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിള്‍ ആയിഷയെന്ന പേരിലാണ് ഇയാള്‍ അംഗമായത്. മറ്റൊരു സ്ത്രീയുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കിയാണ് ഗ്രൂപ്പില്‍ സുബൈര്‍ നുഴഞ്ഞ് കയറിയത്. ഇരുഗ്രൂപ്പിലുമായി 200 സ്ത്രീകളാണ് അംഗങ്ങളായുള്ളത്. ഗ്രൂപ്പിലെ ഒരംഗത്തിന് പ്രതി ലൈഗിംക ചുവയോടെയുള്ളതും ഫോട്ടോ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങള്‍ അയച്ചു. ഇതില്‍ സംശയം തോന്നിയ യുവതി സംഭവം ഭര്‍ത്താവിനെയും പൊലീസിനേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുബൈര്‍ വലയിലായത്. അതേസമയം, സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പില്‍ ഇയാള്‍ കയറിപ്പറ്റിയതെങ്ങിനെയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
facebook share
Related News
Top News
advertisements
alt
alt