news

വകുപ്പ് വിഭജനത്തിലും ഞെട്ടിച്ച പ്രധാനമന്ത്രിയുടെ തീരുമാനങ്ങള്‍

Story Dated: Sunday, Sep 03, 2017 09:44 hrs IST

ന്യൂഡല്‍ഹി: കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനു നിര്‍ണായകമായ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല. പുതിയ പദവിയോടെ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ സമിതിയുടെ ഭാഗമായി മാറുകയാണ് നിര്‍മല സീതാരാമന്‍. ഈ സമിതിയിലെ രണ്ടാമത്തെ വനിതാ അംഗമാണ് അവര്‍. വിദേശകാര്യമന്ത്ര സുഷമാ സ്വരാജ് ആണ് മറ്റൊരു വനിത. നേരത്തേ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഇവര്‍ക്ക്. മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിനു ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ഐടി, ഇലക്‌ട്രോണിക്സ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിനുണ്ട്. സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി. ഊര്‍ജ മന്ത്രാലയത്തിന്റെ ചുമതലയോടൊപ്പം റെയില്‍വേ മന്ത്രാലയവും ഇനി പീയുഷ് ഗോയല്‍ കൈകാര്യം ചെയ്യും. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്നു റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥാനമാറ്റം. തൊഴില്‍ നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികളുടെ നടത്തിപ്പു ചുമതല ഇനിമുതല്‍ സ്കില്‍ ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ ചുമതല ലഭിച്ച ധര്‍മേന്ദ്ര പ്രധാനാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ വന്ന മാറ്റങ്ങള്‍ ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന ആദ്യവനിതയാകുകയാണ് നിര്‍മ്മല സീതാരാമന്‍. അഴിമതിരഹിത പ്രതിച്ഛായയാണ് രാജ്യരക്ഷാ പദവിയിലേക്ക് നിര്‍മലയ്ക്ക് വഴിതുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടേയും വിശ്വസ്തയായ നേതാവാണ് നിര്‍മ്മല സീതാരാമന്‍.

facebook share
Related News
Top News
advertisements
alt
alt