×

ആശുപത്രി കൈമാറ്റം ; മുന്‍ ആരോഗ്യ മന്ത്രി ശിവകുമാര്‍ ഇ ഡി ഓഫീസില്‍ 3 അഭിഭാഷകരോടൊപ്പം എത്തി

നധികൃത സ്വത്ത് സമ്ബാദനകേസ്: വി.എസ് ശിവകുമാര്‍ ഇ.ഡി ഓഫീസില്‍ ഹാജരായി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാറിനെ ഇ.ഡി ചോദ്യം ചെയ്യും.

ഇ.ഡി നോട്ടീസ് പ്രകാരം ശിവകുമാര്‍ ഓഫീസില്‍ രാവിലെ 7.30 ഓടെ അഭിഭാഷകനൊപ്പം ഹാജരായിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു വി.എസ് ശിവകുമാര്‍.

നേരത്തെ, മൂന്നു തവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇന്നലെ ഹാജരാകണമെന്ന് കാണിച്ച്‌ നാലാമതും നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ഇന്നു രാവിലെ ഹാജരാകുകയായിരുന്നു.

അനധികൃത സ്വത്ത് സമ്ബാദനം, കള്ളപ്പണ ഇടപാട് തുടങ്ങിയ വിഷയങ്ങളിലാണ് മുന്‍മന്ത്രിയോട് ഇഡി വിവരങ്ങള്‍ തേടുന്നത്.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ നേരത്തെ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരില്‍ ബിനാമി സ്വത്ത് സമ്ബാദിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
2016ലാണ് ശിവകുമാറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top