×

കര്‍ണാടകയില്‍ ബി.ജെ.പി. സഖ്യത്തിനൊരുങ്ങി ജെ.ഡി.എസ്‌.

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ജനതാദള്‍ സെക്യുലര്‍ (ജെ.ഡി.എസ്‌) തങ്ങളുടെ പഴയ തട്ടകമായ ബി.ജെ.പി.

സഖ്യത്തിനൊരുങ്ങുന്നതായി സൂചന.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ബി.ജെ.പിയോടൊപ്പം നേരിടാനാണു നീക്കം. 2019-ലെ ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക്‌ ആകെയൊരു സീറ്റാണു ലഭിച്ചത്‌.

കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത്‌ കിങ്‌ മേക്കറാകാനുള്ള മോഹം കോണ്‍ഗ്രസ്‌ വിജയത്തില്‍ തകര്‍ന്നടിയുകയായിരുന്നു. 224 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക്‌ 19 സീറ്റുകള്‍ മാത്രമാണു ലഭിച്ചത്‌.
ഇതോടെയാണു വീണ്ടും ബി.ജെ.പി. സഖ്യത്തിനു പാര്‍ട്ടി ഒരുങ്ങുന്നത്‌.

 

2006-ലെ ബി.ജെ.പി.-ജെ.ഡി.എസ്‌. സഖ്യസര്‍ക്കാരില്‍ കുമാര സ്വാമി മുഖ്യമന്ത്രിയും ബി.എസ്‌. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായിരുന്നു.

 

20 മാസത്തെ അധികാരം പങ്കുവയ്‌ക്കല്‍ ധാരണയിലാണ്‌ അന്ന്‌ സര്‍ക്കാര്‍ രൂപീകരിച്ചത്‌. എന്നാല്‍, ജെ.ഡി.എസ്‌. അധികാരം ഒഴിയാന്‍ വിസമ്മതിച്ചതോടെ സഖ്യം തകരുകയായിരുന്നു.
കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലും ബി.ജെ.പി. വിരുദ്ധ സഖ്യത്തിലാണു ജെ.ഡി.എസ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top