ബക്രീദ് ജൂണ്‍ 28, 29 തീയതികളില്‍ അവധിയാക്കണം ; കാന്തപുരം എപി അബൂബക്കര്‍

തിരുവനന്തപുരം: ബലിപെരുന്നാള്‍ ദിനമായ 29ന് കൂടി സംസ്ഥാനസര്‍ക്കാര്‍ അവധി നല്‍കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍.
ബലിപെരുന്നാള്‍ 29-നാണ് ആഘോഷിക്കുന്നതെങ്കിലും നിലവില്‍ 28-നാണ് അവധി നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു ദിവസം കൂടി അവധി നീട്ടണമെന്ന് മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
സൗദി ഒമാൻ അടക്കമുള്ള രാജ്യങ്ങളില്‍ ജൂണ്‍ 28നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ 29-നും. ത്യാഗവും ആത്മസമര്‍പ്പണവുമാണ് ബലിപ്പെരുന്നാളിന്റെ സന്ദേശം. ഈദുല്‍ അദ്ഹ, ബക്രീദ് എന്നീ പേരുകളിലും ആഘോഷ ദിനം അറിയപ്പെടുന്നു. സ്വപ്നത്തിലെ ദൈവ കല്പന പ്രകാരം ഹസ്രത്ത് ഇബ്രാബിം നബി മകൻ ഇസ്മായിലിനെ ബലി നല്‍കാൻ തയ്യാറായതിന്റെ സ്മരണ പുതുക്കലായാണ് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഇസ്ലാമിലെ അഞ്ച് പുണ്യം കര്‍മ്മങ്ങളില്‍ ഒന്നായ ഹജ്ജ് നിര്‍വഹിക്കപ്പെടുന്നത് ഈ ദിനത്തിലാണ്. ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ദുല്‍ഹജ്ജ് മാസത്തിലെ ഒമ്ബതാം ദിവസമാണ് നടക്കുന്നത്. വലിയ പെരുന്നാളോടെയാണ് ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തിയാകുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്