×

കുറുമ്പക്കാരനായ സിദ്ധരാമയ്യ മുഖ്യമന്ത്രിയും വൊക്കലിംഗക്കാരനായ ഡി കെ ശിവകുമാര്‍ ഉപ മുഖ്യമന്ത്രിയും ആകും

മുഖ്യമന്ത്രിക്കസേരയില്‍ സിദ്ദരാമയ്യയോ ശിവകുമാറോ?

ഭരണം ഉറപ്പായതോടെ രണ്ടുനേതാക്കള്‍ ഒരേമനസോടെ മുഖ്യമന്ത്രി പദവിയില്‍ നോട്ടമിട്ടിരിക്കുന്നത് കോണ്‍ഗ്രസിനെ കുഴപ്പിക്കുമെന്നതില്‍ സംശയമില്ല. ജനസമ്മതിയില്‍ സിദ്ധരാമയ്യയാണ് മുന്നില്‍. എന്നാല്‍ തന്ത്രശാലി ഡി.കെ.ശിവകുമാറാണ്. പണത്തിന്റെ ശക്തിയും അദ്ദേഹത്തിനുണ്ട്. മത്സരിച്ചവരില്‍ ഭൂരിപക്ഷവും ശിവകുമാറിനെ ഏതെങ്കിലും ഒരുതരത്തില്‍ ആശ്രയിക്കുന്നുണ്ട്.

 

വലിയ സമുദായമായ വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള ശിവകുമാറിന് ജാതിബലവും കൂടും. വൊക്കലിഗക്കാരന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിട്ട് കാലമേറെയായി. എസ്.എം.കൃഷ്ണയായിരുന്നു അവസാനത്തെ വൊക്കലിഗ മുഖ്യമന്ത്രി.

ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം മൈസൂര്‍, ബംഗളൂരു, മംഗളൂരു മേഖലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകിയിട്ടുണ്ട് എന്നത് സത്യാണ്. ഹൈക്കമാന്‍ഡുമായി അടുപ്പവും ശിവകുമാറിന് തന്നെ. വൊക്കലിഗ എം.എല്‍.എമാര്‍ കുറയണമെന്ന് സിദ്ധരാമയ്യ അനുകൂലികള്‍ രഹസ്യമായെങ്കിലും ആഗ്രഹിക്കുന്നുണ്ട്.

 

മറുചേരിയില്‍ സിദ്ധരാമയ്യ ദുര്‍ബലമാകണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഇത് കോണ്‍ഗ്രസിനെ കുറെയെങ്കിലും ദുര്‍ബലമാക്കുന്നു. ഈ പ്രശ്നങ്ങള്‍ മൂലം സിദ്ധരാമയ്യയ്ക്ക് സ്വന്തം മണ്ഡലമായ മൈസൂരിലെ വരുണയില്‍നിന്ന് മാറിനില്‍ക്കാനാകാത്ത സ്ഥിതിയും വന്നു.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന സിദ്ധരാമയ്യയുടെ നിര്‍ദ്ദേശം പാര്‍ട്ടി തള്ളിയതിന് പിന്നിലും ഇതേ കാരണങ്ങളായിരുന്നു.ഹൈക്കമാന്‍ഡിന് സിദ്ധരാമയ്യയെ വലിയ പിടുത്തമില്ല. ജാതി ന്യൂനപക്ഷമായ കുറുബ സമുദായത്തില്‍ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ. ദേവഗൗഡ കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ രണ്ടാമനായിരുന്ന സിദ്ധരാമയ്യ ദള്‍ വിട്ട് കോണ്‍ഗ്രസില്‍ എത്തിയതുപോലും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചതിന്റെ പേരിലായിരുന്നു.

 

ഈ സ്ഥാനത്തര്‍ക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും കോണ്‍ഗ്രസില്‍ പുകഞ്ഞു. അതേസമയം കടുത്ത അഴിമതിയില്‍ മുങ്ങിയ സംസ്ഥാന ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഉയര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചത് സിദ്ധരാമയ്യയെന്ന ആദര്‍ശവാനായ നേതാവായിരുന്നു. ഡി.കെ.ശിവകുമാറിന് അത്തരം പരിവേഷമില്ല. കേരളത്തിലെ എ.കെ.ആന്റണിയെയോ, വി.എസ്.അച്യുതാനന്ദനെയോ പോലെയുള്ള നേതാവാണ് കര്‍ണാടകത്തില്‍ സിദ്ധരാമയ്യ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top