×

ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവം കടുത്തുരുത്തിക്കാര്‍ കേട്ടത്. ഞെട്ടലോടെയാണ്

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് കടുത്തുരുത്തിക്കാര്‍ കേട്ടത്.

കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായി മോഹന്‍ ദാസിന്റെ ഏകമകളുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോര്‍ഡ് നൊമ്ബരമായി.

'ഡോക്‌ടര്‍ എക്സ്പീരിയന്‍സ്‌ഡായാല്‍ വൈദഗ്‌ദ്ധ്യം ഉണ്ടാവുക വൈദ്യ ശാസ്ത്രത്തിലാണ് അല്ലാതെ കായികാഭ്യാസത്തിലല്ല'; മന്ത്രിയ്ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കടുത്തുരുത്തിയിലെ മുട്ടുച്ചിറയിലെ പട്ടാളം മുക്കിലാണ് യുവ ഡോക്ടറുടെ വീട്. ഇവിടേക്ക് എത്തുന്നവരുടെ ശ്രദ്ധയില്‍ ആദ്യം വരിക ഗേറ്റിലെ വന്ദനയുടെ പേരിലുള്ള ബോര്‍ഡാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകള്‍ക്കായി ചെയ്ത നെയിം ബോര്‍ഡ് വിവരമറിഞ്ഞ് ഇവിടേക്ക് എത്തുന്നവരില്‍ വലിയ വേദനയാണ് നല്‍കുന്നത്.

പൂയപ്പള്ളി സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് യുവ ഡോക്ടറെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. സര്‍ജിക്കല്‍ ഉപകരണം വച്ചുള്ള ആക്രമണമാണ് യുവ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top