×

സാമ്പത്തിക തട്ടിപ്പുകാരി രണ്ടര ലക്ഷം രൂപ കെട്ടി വച്ചു ; ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത് ജാമ്യം ലഭിച്ചു

സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യ വിപി നുസ്റത്തിനു ജാമ്യം.

മലപ്പുറം പൊലീസെടുത്ത കേസില്‍ 2,35,000 രൂപ കെട്ടിവെച്ചതോടെയാണ് ജാമ്യം. തൃശൂര്‍ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത്. ഭര്‍ത്താവിനെ മറയാക്കിയായിരുന്നു ഇവരുടെ തട്ടിപ്പുകള്‍.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് ഉള്‍പ്പടെ നിരവധി കേസുകളാണ് നുസ്റത്തിന്റെ പേരിലുള്ളത്. കേരളത്തിലെ മുൻനിര സിനിമ നിര്‍മാതാവിന്റെ ഒരു കിലോ കള്ളക്കടത്തു സ്വര്‍ണം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും പലരില്‍ നിന്നും നുസ്രത്ത് പണം തട്ടി. ഇത്തരത്തില്‍ കോടികളാണ് ഇവര്‍ തട്ടിയെടുത്തത് എന്നാണ് സൂചന. പതിനഞ്ചോളം കേസുകള്‍ പല സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താല്‍ അറസ്റ്റ് ഒഴിവാക്കിയെന്നാണു വിവരം.

പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് ഡിവൈഎസ്പി നുസ്രത്തിനെ വിവാഹം ചെയ്തത് എന്നാണ് വിവരം.

 

40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരില്‍ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കെയാണു കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായത്. 10 ദിവസം മുൻപു മതാചാര പ്രകാരം പെരുമ്ബിലാവില്‍ ഇവര്‍ വീണ്ടും വിവാഹിതരായി. എന്നാല്‍ വിവാഹ രജിസ്ട്രേഷൻ നടത്താനായില്ല. പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശിക്കുന്നത്. എന്നാല്‍, പ്രതി ഒളിവിലാണ് എന്നായിരുന്നു പൊലീസ് വാദം. ഇതിനിടെ ഡിവൈഎസ്പിയെ വിവാഹം കഴിക്കുകയും ചെയ്തു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തില്‍ നിന്നു നിയമപരമായി ഒഴിയുന്നതിനു മുൻപേയാണു നുസ്രത്ത് ഡിവൈഎസ്പി സുരേഷ് ബാബുവ‍ിനെ വിവാഹം കഴിച്ചതെന്നു വിവരമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top