×

ഞാന്‍ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. അതാണ് മുഖ്യമന്ത്രി കേട്ടത്. പ്രശ്നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. – ഗണേഷ് കുമാര്‍

ത്തനാപുരം: പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണമെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ.

കള്ളം പറഞ്ഞും കാപഠ്യം കാണിച്ചും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുന്നൊരു കാലഘട്ടമല്ലിതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘സ്‌കൂട്ടറില്‍ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്നതിന് ഫൈന്‍ ഈടാക്കുന്നതിന് എതിര് പറഞ്ഞ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയക്കാരന്‍ ഞാന്‍ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയ്‌ക്കിത് കേള്‍ക്കുമ്ബോള്‍ ദേഷ്യം വരില്ലേന്ന് അന്ന് പലരുമെന്നോട് ചോദിച്ചു. സത്യം പറയുമ്ബോള്‍ എന്തിനാണ് ദേഷ്യം വരുന്നത്. മുഖ്യമന്ത്രി തന്നെ പറഞ്ഞു ഇക്കാര്യത്തില്‍ ഇടപെടുമെന്ന്. ഞാന്‍ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. അതാണ് മുഖ്യമന്ത്രി കേട്ടത്. പ്രശ്നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയപ്രവര്‍ത്തകര്‍. അത് സര്‍ക്കാരിനെ നാറ്റിക്കലല്ല. അതിനര്‍ത്ഥം ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നുവെന്നാണ്. എന്നെ നിയമസഭയില്‍ പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം പറയേണ്ടത് സഭയിലാണ്. അതുകൊണ്ടാണ് അവിടെ പറയുന്നത്. മിണ്ടാതിരുന്നാല്‍ ഇയാളെ മന്ത്രിയാക്കും. അങ്ങനെയുള്ള യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും വേണ്ട.’- ഗണേഷ് കുമാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top