×

ഡ്രോണ്‍ പറപ്പിച്ചതിനെത്തുടര്‍ന്ന് ആന വിരണ്ടോടി ” അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാനുള്ള പദ്ധതി പൊളിച്ച യുട്യൂബ‌ര്‍ അറസ്റ്റില്‍;

തേനി: അരിക്കൊമ്ബനെ മയക്കുവെടിവയ്ക്കാനുള്ള പദ്ധതി പൊളിയുന്നതിന് കാരണമായ യു‌ട്യൂബര്‍ അറസ്റ്റില്‍. ഇന്ന് രാവിലെ തേനിയിലെ കമ്ബത്തിറങ്ങിയ അരിക്കൊമ്ബൻ ഏറെ പരാക്രമങ്ങള്‍ക്കൊടുവില്‍ പുളിമരത്തോട്ടത്തിന് സമീപത്തായി ശാന്തനായി നിലയുറപ്പിച്ചിരുന്നു.

ഈസമയത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് രണ്ട് യുവാക്കള്‍ ഡ്രോണ്‍ പറപ്പിച്ചതിനെത്തുടര്‍ന്ന് ആന വിരണ്ടോടി.

വിളറിപിടിച്ച ആന കമ്ബം- കമ്ബംമേട് ബൈപ്പാസിലൂടെ ഗൂഡല്ലൂര്‍ ഭാഗത്തേയ്ക്ക് ഓടുകയായിരുന്നു. പുളിമരത്തോട്ടത്തില്‍വച്ച്‌ ആനയെ മയക്കുവെടി വയ്ക്കാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ പദ്ധതി ഇങ്ങനെയാണ് പൊളിഞ്ഞത്. തുടര്‍ന്ന് യുട്യൂബ് ചാനല്‍ നടത്തുന്ന യുവാക്കളില്‍ ഒരാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കമ്ബം മേഖലയില്‍ അരിക്കൊമ്ബൻ തുടരുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. കമ്ബം ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച 20 പേര്‍ക്കെതിരെ കേസെടുത്തു. കമ്ബംമേട്ട് റൂട്ടില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന നില്‍ക്കുന്ന പ്രദേശത്തേയ്ക്ക് ജനങ്ങള്‍ എത്താതിരിക്കുന്നതിന് ശക്തമായ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ നില്‍ക്കുന്ന പ്രദേശത്തുനിന്ന് അരിക്കൊമ്ബൻ കമ്ബംമേട് വനമേഖലയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്ന് വനംവകുപ്പ് പറയുന്നു. ആനയെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥര്‍ പ്രദേശത്തേയ്ക്ക് പോയിട്ടുണ്ട്.

അരിക്കൊമ്ബനെ മയക്കുവെടിവയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. ജനവാസ മേഖലയില്‍ ഓടിക്കൊണ്ടിരിക്കുന്ന അരിക്കൊമ്ബൻ പ്രശ്‌നക്കാരനാണെന്ന നിരീക്ഷണത്തിനൊടുവിലാണ് തീരുമാനം. ഇനിയും ജനവാസമേഖയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്.

നാളെ അതിരാവിലെയാണ് അരിക്കൊമ്ബൻ ദൗത്യം നടപ്പിലാക്കുന്നത്. മയക്കുവെടി വച്ചതിനുശേഷം അരിക്കൊമ്ബനെ മേഘമല വെള്ള മലയിലെ വരശ്‌നാട് താഴ്‌വരയിലേക്കാണ് മാറ്റുന്നത്. മേഘമല സി സി എഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ.കലൈവാണൻ, ഡ‌ോ.പ്രകാശ് എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. സംഘത്തില്‍ മൂന്ന് കുങ്കിയാനകളും ഡോക്‌ടര്‍മാരും സേനാവിഭാഗങ്ങളും ഉണ്ടാവും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top