കെ മുരളീധരന്‍ എം പിയുടെ ഡ്രൈവര്‍ക്കും മകനും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ച് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

കോഴിക്കോട്: വാഹനാപകടത്തില്‍ പിതാവിനും ഒരു വയസുള്ള മകനും ദാരുണാന്ത്യം. കോഴിക്കോട് വെസ്റ്റ്‌ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന് ) എന്നിവരാണ് മരിച്ചത്.
അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി പന്ത്രണ്ടരയോടെ കോരപ്പുഴ പാലത്തിന് മുകളിലാണ് അപകടം നടന്നത്. അതുല്‍, ഭാര്യ, മകന്‍, ഭാര്യാമാതാവ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടം. കൊയിലാണ്ടിയില്‍ ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. ഇതിനിടെ വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
അതുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മകനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെ മുരളീധരന്‍ എം പിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അതുല്‍. മായയുടെ മാതാവ് കൃഷ്ണവേണി, കാര്‍ യാത്രക്കാരായ വകടര സ്വദേശികള്‍ സായന്ത്, സൗരവ് എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്