×

കൊച്ചിയിലേത് സര്‍ക്കാര്‍ പരിപാടി അല്ല ; ഗവര്‍ണ്ണര്‍ വേണ്ടെന്ന് PM ഓഫീസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന  സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും.

മദ്ധ്യപ്രദേശില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെല്ലിംഗ്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് അഞ്ചോടെ പ്രധാനമന്ത്രി എത്തിച്ചേരും. തുടര്‍ന്ന് 5.30ന് തേവര ജംഗ്ഷന്‍ മുതല്‍ ‘യുവം 2023’ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് മൈതാനം വരെ നീളുന്ന 1.8 കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടക്കും. ആറ് മണിയ്‌ക്ക് യുവം പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.

വെല്ലിംഗ്ടണ്‍ ദ്വീപിലെ സ്വകാര്യ ഹോട്ടലിലാണ് പ്രധാനമന്ത്രിയുടെ താമസം. ഇവിടെവച്ച്‌ ക്രിസ്‌തീയ മതമേലദ്ധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. 7.45ഓടെയാണിത്. നാളെ 9.25ഓടെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. 10.15ന് വിമാനത്താവളത്തിലിറങ്ങും. 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്‌പ്രസിന് ഫ്ളാഗ്‌ഓഫ് ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചി വാട്ടര്‍മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും ഒപ്പം ഡിജിറ്റല്‍ സര്‍വകലാശാല ഉദ്ഘാടനവും നടത്തും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് അഭിവാദ്യം അര്‍പ്പിച്ച്‌ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്‌റ്റുകള്‍ വൈറലാകുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top