“അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ കുടുക്കിയതുപോലെ” രാഹുല്‍ ഗാന്ധിയെ കേസുകള്‍ കൊണ്ട് വളഞ്ഞു പിടിച്ച് = വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് സൂററ്റ് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും.
നിയമപോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ നരേന്ദ്ര മോദിയുടെ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ ആരൊക്കെയുണ്ടോ അവരെയൊക്കെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ്. കേസിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും.
അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ കുടുക്കിയതുപോലെ രാഹുല്‍ ഗാന്ധിയെ കേസുകള്‍ കൊണ്ട് വളഞ്ഞു പിടിച്ച് നിശബ്ദമാക്കാനാണ് ശ്രമം. ഭയന്നോടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. വെല്ലുവിളികള്‍ അതിജീവിച്ച് ഈ നാട്ടിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകും. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട.’ – വേണുഗോപാല്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്