×

ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം: ‘ആനയാണോ മനുഷ്യജീവനാണോ വലുത്?’

ടുക്കി: ചിന്നക്കനാല്‍, ശാന്തമ്ബാറ മേഖലയില്‍ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്ബനെ പിടികൂടാനുള്ള മിഷന്‍ അരിക്കൊമ്ബന്‍ സ്റ്റേ ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ഇന്ന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താല്‍ പൂര്‍ണം.

ബോഡിമേട്ടില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ജുഡീഷ്യറിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാല്‍, ഉടുമ്ബന്‍ ചോല തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിച്ചു. വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഉള്‍പ്പെടെ പരിഗണിച്ച്‌ രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നീ മൂന്ന് പഞ്ചായത്തുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ഇന്നലെ ചിന്നക്കനാല്‍ ശാന്തന്‍പാറ നിവാസികള്‍ കുങ്കി ആനകളെ പാര്‍പ്പിച്ചിരുന്നിടത്തേക്ക് പ്രതിഷേധം നടത്തി. വനം വകുപ്പിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തു. അരിക്കൊമ്ബനെ പിടികൂടിയില്ലെങ്കില്‍ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ ആണ് തീരുമാനം. ഹൈകോടതിയുടെ വിധി അനുകൂലമാകും എന്നാണ് നാട്ടുകാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, തിരിച്ചടിയായതോടെ കടുത്ത അമര്‍ഷത്തിലാണ് പ്രദേശവാസികള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top