×

ഉമ്മന്‍ചാണ്ടി തുടര്‍ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തടസമില്ലെ

തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച്‌ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില പൂര്‍വസ്ഥിതിയിലെത്തിയതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്ബി.

നിംസ് മെഡിസിറ്റിയുടെ മെഡിക്കല്‍ ബോ‌ര്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചു. സര്‍ക്കാരിന്റെ മെഡിക്കല്‍ ബോ‌ര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചതായി നിംസ് ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.

ന്യുമോണിയ മുഴുവനായും ഭേദമായി വരികയാണ്. പനിയില്ല. സാധാരണപോലെ സംസാരിക്കുന്നുണ്ട്. പത്രം വായിക്കുന്നുണ്ട്. തുടര്‍ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തടസമില്ല. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും കുടുംബാംഗങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇനി അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഏത് ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നത് ഉമ്മന്‍ ചാണ്ടിയും കുടുംബവുമായിരിക്കും തീരുമാനിക്കുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലെയും ആര്‍ സി സി യിലെയും ഡോക്ടര്‍മാരും ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തെ ബംഗളൂരുവിലേക്ക് മാറ്റേണ്ടതില്ലെന്ന് കുടുംബാംഗങ്ങളെ മെഡിക്കല്‍ സംഘം അറിയിക്കുകയും ചെയ്തിരുന്നു. ഷാഫി പറമ്ബില്‍ എം എല്‍ എ, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top