×

ജമാഅത്ത് ഇസ്ലാമി ചര്‍ച്ചയില്‍ ദുരൂഹത, = രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് : ആര്‍.എസ്. എസ് – ജമാഅത്ത് ഇസ്ലാമി ചര്‍ച്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യന്ത്രി പിണറായി വിജയന്‍.

ആര്‍.എസ്.എസുമായുള്ള ചര്‍ച്ചയില്‍ യു,ഡി.എഫ് ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ദുരൂഹമായ കാര്യമാണ് ഉണ്ടായിട്ടുള്ളതെന്ന് പിണറായി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്ബളയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആര്‍.എസ്.എസുമായി ജമാഅത്ത് ഇസ്ലാമി നടത്തിയ ചര്‍ച്ച വെല്‍ഫയര്‍ പാര്‍ട്ടിയുടെയോ ജമാഅത്ത് ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയില്‍ ഉദിച്ചതല്ല. ഈ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ആര്‍.എസ്.എസിനോടും ലീഗിലെ ഒരു വിഭാഗം ജമാഅത്ത് ഇസ്ലാമിയോടും മൃദു നിലപാട് സ്വീകരിക്കുന്നവരാണ്. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. അവര്‍ തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷം പൊതുവെ ആദ്രഹിക്കുന്ന കാര്യമല്ല ജമാ അത്ത് ഇസ്ലാമി ചെയ്തിട്ടുള്ളത്. എന്ത് കാര്യമാണ് അവര്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ ഉള്ളതെന്ന് എല്ലാവരും ചോദിക്കുന്നു. ലീഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമായിരുന്നു വെല്‍ഫെയര്‍ സഖ്യത്തിന് നേതൃത്വം കൊടുത്തത്. ഇത് ലീഗിനകത്ത് പലരും എതിര്‍ത്തതാണ്. അതിനെ അവഗണിച്ചാണ് ജമാഅത്ത് ഇസ്ലാമി കൂടി കൂടെ ഉണ്ടാകുക എന്നത് നിലപാടായി എടുത്തത്. മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ പിണറായി വിജയന്‍ ജാഥാ ക്യാപ്ടന് പതാക കൈമാറി. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ. ബിജു മാനേജരായ ജാഥയില്‍ കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്, ജെയ്‌ക് സി. തോമസ്, കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top