×

ത്രിപുരയ്ക്ക് പിന്നാലെ നാഗാലാന്‍ഡിലും ബിജെപിയ്ക്കാണ് മേല്‍ക്കോയ്മ

ന്യൂഡല്‍ഹി: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലം പുറത്ത്. ത്രിപുരയ്ക്ക് പിന്നാലെ നാഗാലാന്‍ഡിലും ബിജെപിയ്ക്കാണ് മേല്‍ക്കോയ്മ എന്നാണ് സീ ന്യൂസിന്റെ എക്സിറ്റ് പോള്‍ ഫലം.

35 മുതല്‍ 43 സീറ്റ് വരെ സംസ്ഥാനത്ത് ബിജെപി നേടുമെന്നാണ് പ്രവചനം. എന്‍പിഎഫിന് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.

അതേസമയം മേഘാലയയില്‍ എന്‍പിപിയ്ക്കാണ് എക്സിറ്റ് പോള്‍ സര്‍വേപ്രകാരം മുന്‍തൂക്കം. 21 മുതല്‍ 26 സീറ്റ് വരെ നേടി എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ബിജെപിയുടെ വോട്ടുവിഹിതം ടിഎസിയ്ക്കും പിന്നിലാകുമെന്നും സീ ന്യൂസിന്റെ എക്സിറ്റ് പോള്‍ ഫലം പറയുന്നു. എട്ട് മുതല്‍ പതിമൂന്ന് സീറ്റ് വരെ നേടിയാകും ടിഎംസി രണ്ടാം കക്ഷിയാവുക. ബിജെപി ആറ് മുതല്‍ പതിമൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ അറിയിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top