×

കുഴിമന്തി കഴിച്ച് വീണ്ടും 21 വയസുള്ള പെണ്‍കുട്ടി മരിച്ചു

കുഴിമന്തി കഴിച്ച് വീണ്ടും 21 വയസുള്ള പാര്‍വ്വതിയും മരിച്ചു

ഭക്ഷ്യവിഷബാധ വീണ്ടും പെണ്‍കുട്ടി മരിച്ചു. കാസര്‍ഗോഡാണ് സംഭവം.

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്.

ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം.

ഉദുമയിലെ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് കുഴിമന്തി കഴിച്ചത്. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. അവര്‍ക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ഉദുമ എം എല്‍ എ സി എച്ച്‌ കുഞ്ഞമ്ബു അറിയിച്ചു. അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു.

ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരണകാരണം കുഴിമന്തി തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ കാസര്‍കോട്ടെയും കണ്ണൂരിലെയും ഉദ്യോഗസ്ഥരെത്തി ഹോട്ടലില്‍ പരിശോധന നടത്തും. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും.

ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണമാണിത്. അല്‍ഫാമില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം സ്വദേശിനി രശ്മി തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനുമുന്‍പ് കാസര്‍കോട് തന്നെ ഷവര്‍മ കഴിച്ച്‌ ദേവനന്ദയെന്ന പെണ്‍കുട്ടി മരിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top