×

” ആ കുട്ടിയില്‍ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് ” = ശിവശങ്കരന്‍ IAS ന്റെ ഭാര്യ പറഞ്ഞത് ഇങ്ങനെ എന്ന് സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താനുമായുളള ബന്ധം ശിവശങ്കര്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ യാതൊരു വിഷമവും കൂടാതെ ആശംസിച്ചുവെന്നാണ് സ്വപ്ന പറയുന്നത്.

ആ കുട്ടിയില്‍ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കര്‍ വീട്ടില്‍ നിന്ന് ഹെതര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഫ്ളാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്ചകളെല്ലാം ഫ്ളാറ്റിലാണ് നടന്നത്.

കസവുമുണ്ടും നേര്യതും താലിയും

ചെന്നൈയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോകണമെന്ന് ഒരുദിവസം ശിവശങ്കര്‍ പറഞ്ഞു. സാരി വാങ്ങിത്തരാമെന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണമെന്നും പറഞ്ഞു. പതിനൊന്നായിരം രൂപയുടെ കസവുമുണ്ടും നേര്യതും വാങ്ങി തന്നു. അതൊക്കെയുടുത്ത് ക്ഷേത്രത്തില്‍ പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹമൊരു താലിയെടുത്ത് കഴുത്തില്‍ കെട്ടി. മാലയിട്ടതും താലികെട്ടിയതും സ്വന്തം സന്തോഷത്തിനെന്നാണ് ശിവശങ്കര്‍ പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top