×

20 ചാ​ക്ക് വെ​ള്ള മ​ട്ട​യ​രി ക​ട​ത്തി​യ കേ​സി​ല്‍ റി​ന്‍​ഷാ​ദി​നെ അ​റ​സ്റ്റ് ചെ​യ്തു.

​ള്ളു​രു​ത്തി: അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ക​ട​ത്തി​യ കേ​സി​ല്‍ യു​വാ​വി​നെ പ​ള്ളു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​രു​മ്ബ​ട​പ്പ് ക​ട്ട​ത്ത​റ വീ​ട്ടി​ല്‍ റി​ന്‍​ഷാ​ദി​നെ​യാ​ണ് (31) മ​ട്ടാ​ഞ്ചേ​രി അ​സി. പൊ​ലീ​സ് ക​മീ​ഷ്ണ​ര്‍ വി.​ജി. ര​വീ​ന്ദ്ര​നാ​ഥി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി‍െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഗു​ഡ്സ് ഓ​ട്ടോ​യി​ല്‍ ക​ട​ത്തി​യ 50 കി​ലോ വ​രു​ന്ന 20 ചാ​ക്ക് വെ​ള്ള മ​ട്ട​യ​രി റേ​ഷ​നി​ങ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പി​ടി​ച്ചെ​ടു​ത്തു. പ​ള്ളു​രു​ത്തി സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​പി. ജ​സ്റ്റി​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എ​ഡ്വി​ന്‍ റോ​സ്, ര​ഞ്ജി​ത്ത് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top