×

മോട്ടോര്‍ വാഹന വകുപ്പില്‍ 368 ഓഫീസര്‍മാര്‍ മാത്രം ; പിഴ തുക കൂട്ടണം ; എസ് ശ്രീജിത്ത് ഹൈക്കോടതിയോട്

കൊച്ചി: റോഡിലെ നിയമ‌ലംഘനങ്ങളുടെ കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്.

നിയമലംഘനങ്ങളില്‍ 80 ശതമാനത്തിനും കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് ശ്രീജിത് ഹൈക്കോടതിയില്‍ പറഞ്ഞു.

 

ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്യുന്നതിനപ്പുറം നടപടി സ്വീകരിക്കാനാകില്ലെന്നും പിഴത്തുക വാഹന ഉടമകള്‍ അടച്ച്‌ ഡ്രൈവര്‍മാര്‍ കൂസലില്ലാതെ വാഹനമോടിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ഹൈക്കോടതിയില്‍ പറഞ്ഞു.

1.67 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് ഇവ നിയന്ത്രിക്കാനായി 368 ഓഫീസര്‍മാര്‍ മാത്രമാണ് മോട്ടോര്‍വാഹന വകുപ്പിലുള്ളതെന്നും ശ്രീജിത് ചൂണ്ടിക്കാട്ടി. ബോധവത്കരണത്തിലൂടെ 13.7ശതമാനം അപകടമരണം സംസ്ഥാനത്ത് കുറയ്ക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ​ഗതാ​ഗതനിയമങ്ങള്‍ ഹയര്‍സെക്കന്‍ഡറി സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിന് സംസ്ഥാന വ്യാപക പരിശോധന തുടരുകയാണ്. ടൂറിസ്റ്റ് ബസ്സുകള്‍ അടക്കം നിയമം ലംഘിച്ച്‌ നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്ക് എതിരെയും നടപടിയെടുക്കും. കോണ്‍ട്രാക്‌ട് കാര്യേജുകളില്‍ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവര്‍ണറുകളില്‍ കൃത്രിമം, ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്പെഷ്യല്‍ ഡ്രൈവ് എന്ന പേരിലെ പരിശോധന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top