×

‘ പാര്‍ട്ടിക്ക് പണം പിരിക്കാന്‍ വിദേശത്ത് പോയപ്പോള്‍ നക്ഷത്ര പിരിവുകാരനെന്ന് ആക്ഷേപിച്ചു ‘ കെ ഇ ഇസ്മായില്‍

തിരുവനന്തപുരം: ‘പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട എന്‍റെ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്നതുപോലെയായിരുന്നു എനിക്ക് കാപിറ്റല്‍ പണിഷ്മെന്‍റ് നല്‍കണമെന്ന് ഇവിടെ ചിലര്‍ പ്രസംഗിച്ചത് കേട്ടപ്പോള്‍ തോന്നിയത്..’ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത് അവസാനമായി മുതിര്‍ന്ന നേതാവ് കെ.ഇ.

ഇസ്മയിലിന്‍റെ വാക്കുകള്‍ കേട്ട് സംസ്ഥാന സമ്മേളന ഹാള്‍ ഒരുനിമിഷം നിശ്ശബ്ദമായി.

തനിക്കെതിരെ രണ്ടു ദിവസമായി ഉയര്‍ന്ന രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് സി.പി.ഐയിലെ തന്‍റെ പൈതൃകം ഉയര്‍ത്തിക്കാട്ടി വികാര നിര്‍ഭരമായാണ് ഇസ്മയില്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മറുപടി നല്‍കിയത്. ‘1964 ല്‍ പാര്‍ട്ടി പിളരുമ്ബോള്‍ പാലക്കാട്ടെ എന്‍റെ ഗ്രാമത്തില്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരാണ് ശേഷിച്ചത്. സി.പി.എമ്മുമായി ഏറ്റുമുട്ടിയാണ് ഞാന്‍ പാര്‍ട്ടി വളര്‍ത്തിയത്. എന്‍റെ വീട് സി.പി.എം കൈയേറി പാര്‍ട്ടി ഓഫിസാക്കി. എത്രയോ പേര്‍ പൊരുതി മരിച്ചു. ഈ പാര്‍ട്ടിയില്‍ ഒരു വിഭാഗീയതയും ഞാനുണ്ടാക്കിയില്ല. എന്‍റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഗ്രൂപ്പുണ്ടാക്കിയില്ല. സി.പി.ഐയില്‍ എന്നും വ്യക്തിത്വങ്ങളാണ് ഉണ്ടായിരുന്നത്. സി. അച്യുതമേനോന്‍റെയും പി.കെ.വിയുടെയും വെളിയം ഭാര്‍ഗവന്‍റെയും പാര്‍ട്ടിയാണിത്.

'എന്‍റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയ പോലെ..' വികാരഭരിതനായി കെ.ഇ. ഇസ്മാഈല്‍

 

ഈ രാജേന്ദ്രനൊക്ക ഇപ്പോഴല്ലേ സെക്രട്ടറിയായി വന്നത്. വ്യക്തിപരമായ താല്‍പര്യം സംരക്ഷിക്കാന്‍ വിഭാഗീയത ബോധപൂര്‍വം ഉണ്ടാക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ചാനല്‍, മാധ്യമ വാര്‍ത്തകള്‍ വായിച്ചാണല്ലോ ഇവിടെ പലരും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഓരോ വാര്‍ത്തയും വരുമ്ബോള്‍ എനിക്ക് മറുപടി പറയാന്‍ സാധിക്കുമോ? വസ്തുത മനസ്സിലാക്കാതെയാണ് ചര്‍ച്ച നടന്നത്.

 

ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച വി.പി. ഉണ്ണിക്കൃഷ്ണന്‍ എനിക്ക് 83 വയസ്സായെന്ന് എടുത്തുപറഞ്ഞു.

എന്നെ ഈ പാര്‍ട്ടി എം.എല്‍.എയും മന്ത്രിയും എം.പിയുമാക്കി. ഈ പാര്‍ട്ടിക്ക് വന്ന സാമ്ബത്തിക പ്രതിസന്ധി തീര്‍ക്കാന്‍ പി.കെ.വിയും പി.എസ്. ശ്രീനിവാസനും പറഞ്ഞിട്ട് ഞാന്‍ വിദേശത്ത് പണം സ്വരൂപിക്കാന്‍ പോയപ്പോഴും കെ.ഇ നക്ഷത്ര പിരിവുകാരനെന്ന് ഒരുകൂട്ടം ആക്ഷേപിച്ചു.

 

ഇങ്ങനെ എത്രയോ അനുഭവം എന്‍റെ 64 വര്‍ഷ പൊതുജീവിതത്തിലുണ്ട്. ഇനിയൊരു സമ്മേളനത്തെ അഭിസംബോധന ചെയ്യാനാവുമെന്ന് കരുതുന്നില്ലെ’ന്നും പറഞ്ഞാണ് കെ.ഇ. ഇസ്മയില്‍ അവസാനിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് സമ്മേളനം പ്രസംഗത്തെ സ്വീകരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top