×

ഒരാഴ്ചക്കിടെ സിമന്‍റിന് 60 രൂപ മുതല്‍ 90 രൂപവരെ കുത്തനെ ഉയര്‍ത്തി ; കെട്ടിട നിര്‍മാണ മേഖലയില്‍ പ്രതിസന്ധി

ല്‍പറ്റ: അംഗീകൃത സിമന്‍റ് നിര്‍മാതാക്കള്‍ ഒരു കാരണവുമില്ലാതെ വില കുത്തനെ ഉയര്‍ത്തുന്നത് ജില്ലയില്‍ വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.

സിമന്‍റിന് കുത്തനെ വില വര്‍ധിച്ചതോടെ വിപണിയില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണെന്നും ഇതിന്‍റെ മറവില്‍ ഗുണനിലവാര പരിശോധനയൊന്നും നടത്താത്ത പേരുപോലുമില്ലാത്ത ലോക്കല്‍ സിമന്‍റുകള്‍ വ്യാപകമായി എത്തുകയാണെന്നും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

അള്‍ട്രാടെക്, എ.സി.സി, ചെട്ടിനാട്, രാംകോ, ശങ്കര്‍ തുടങ്ങിയ പ്രമുഖ സിമന്‍റ് ബ്രാന്‍ഡുകളുടെയെല്ലാം വില കഴിഞ്ഞ ഒരാഴ്ചക്കിടെ 60 രൂപ മുതല്‍ 90 രൂപവരെയാണ് കുത്തനെ ഉയര്‍ത്തിയത്.

കഴിഞ്ഞയാഴ്ച ജില്ലയില്‍ ഇത്തരം കമ്ബനികളുടെ ഒരു ചാക്ക് സിമന്‍റിന് 390 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 480 രൂപയോളമായെന്നും ഇവര്‍ പറയുന്നു. ഒരു കാരണവുമില്ലാതെ സിമന്‍റിന്‍റെ വില ഉയര്‍ന്നതോടെ വീട് നിര്‍മാണത്തിന് ഉള്‍പ്പെടെ ഒരു ചതുരശ്ര അടിയുടെ നിര്‍മാണ ചെലവ് നിരക്കില്‍ 30 രൂപ വര്‍ധിപ്പിക്കേണ്ടിവന്നതായും ഇവര്‍ പറഞ്ഞു. ജില്ലയില്‍ മണലിന് ഒരടിക്ക് 60 രൂപ മുതല്‍ 70 രൂപ വരെയാണ് വില. കല്ലിന് 150 അടിക്ക് 7500 രൂപയും വരും.

ഇത്തരം നിര്‍മാണ സാമഗ്രികളുടെ വില കൂടുന്നതിനൊപ്പം സിമന്‍റിനും വില കൂടുന്നത് സാധാരണക്കാരെയും നിര്‍മാണ മേഖലയെയും പ്രതിസന്ധിയിലാക്കുകയാണ്. ഇതോടൊപ്പം ഒരു പരിശോധനയുമില്ലാതെ പേരില്ലാതെ, ചാക്കുകളിലായുള്ള സിമന്‍റും ഏജന്റുമാര്‍ മുഖേന ജില്ലയില്‍ വില്‍പന നടക്കുന്നുണ്ട്. ഇത് പരിശോധിക്കാനും നടപടിയില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top