×

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാല്‍; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്;

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി വിശ്രമിക്കുന്ന കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചിത്രം പങ്കുവെച്ച്‌ ടി.സിദ്ധിഖ്.

കന്യാകുമാരിയിലെ മരച്ചുവട്ടില്‍ വിശ്രമിക്കുന്ന വേണു​ഗോപാലിന്റെ ചിത്രമാണ് കോണ്‍​ഗ്രസ് നേതാവ് സമൂ​ഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. തിരുവോണ ദിവസത്തില്‍ പോലും മാറി നില്‍ക്കാന്‍ കെ സി വേണുഗോപാല്‍ എന്ന സംഘാടകന് കഴിയുന്നില്ല എന്നും ഭാരത് ജോഡോ യാത്ര വേണുഗോപാല്‍ എന്ന സംഘാടകനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും ടി സിദ്ധിഖ് പറയുന്നു.

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാല്‍; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്; കെ സി എന്ന സംഘാടകനെ ചരിത്രത്തില്‍ അടയാളപ്പെടുത്തും- K. C. Venugopal, T Siddique, Bharat Jodo Yatra

രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത്‌ ഒരു ആഘോഷവും കെ സി വേണു​ഗോപാലിന്റെ മനസ്സിലൂടെ കടന്നു പോകില്ല. അദ്ദേഹത്തിന്റെ സംഘടനാ മികവും നിലപാടും കോണ്‍​ഗ്രസുകാര്‍ക്ക് അറിയാം. ആ മനുഷ്യന്‍ എത്ര ആത്മാര്‍ത്ഥമായി രാഹുല്‍ ഗാന്ധിക്കൊപ്പം നില കൊള്ളുന്നു എന്ന് പറയാതെ പറയുകയാണ് ചിത്രമെന്ന് സിദ്ധിഖ് പറയുന്നു.

രാജ്യത്തെ ഏറ്റവും സാധാരണക്കാരനെ അറിഞ്ഞു കൊണ്ട്‌ അവനെ ഒപ്പം നിര്‍ത്തി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്ര. രാജ്യത്തെ തിരിച്ച്‌ പിടിക്കാന്‍ നടത്തുന്ന ഈ യാത്ര സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കും. കോണ്‍ഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നേരിടുന്ന കാലമാണിത്. ഈ സമയം യാത്രയെ നയിക്കാന്‍ കരുത്തുറ്റ നേതൃത്വം ആവശ്യമാണെന്ന് സിദ്ധിഖ് പറയുന്നു. കെ സി വേണുഗോപാല്‍ എന്ന സംഘാടകനെ ഈ യാത്ര ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുമെന്നും സിദ്ധിഖ് ഫേയ്സ്ബുക്കില്‍ കുറിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top