×

അമ്മ ബിന്ദുവിന് 98 – റാങ്ക് ; മകന്‍ വിവേകിന് 38 -ാം റാങ്ക് ; അങ്കണവാടി ടീച്ചര്‍ക്ക് ഇത് ഇരട്ടി മധുരം

42-ാം വയസില്‍ അമ്മയും 24-ാം വയസില്‍ മകനും ഒരുമിച്ച്‌ സര്‍ക്കാര്‍ സര്‍വീസിലേക്ക്.

അടുത്തിടെ പ്രസിദ്ധീകരിച്ച LGS പട്ടികയില്‍ തൊണ്ണൂറ്റി രണ്ടാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എല്‍.ഡി.സി മലപ്പുറം റാങ്ക് ലീസ്റ്റില്‍ മുപ്പത്തെട്ടാം റാങ്കോടെ മകന്‍ വിവേകുമാണ് സര്‍ക്കാര്‍ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

ജോലിക്കുശേഷം ഒരുമിച്ചിരുന്ന് പഠിത്തം, 41-ാം വയസില്‍ അമ്മ മകനൊപ്പം പി എസ് സി ലിസ്റ്റില്‍

2011ലാണ് ബിന്ദു അരീക്കോട് പ്രതീക്ഷ പി എസ് എസി സെന്ററില്‍ പരിശീലനം തുടങ്ങിയത്. 11 വര്‍ഷമായി അങ്കണവാടി അദ്ധ്യാപികയായ ബിന്ദുവിന് നല്ല വരുമാനമുള്ള സര്‍ക്കാര്‍ ജോലി വേണമെന്നായിരുന്നു ആഗ്രഹം.

വീട്ടുജോലികള്‍ക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പിഎസ്സി പഠിച്ചു.

 

2019ല്‍ ബിഎസ്‌എസി ജ്യോഗ്രഫി പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ വെറുതെ ഇരുന്ന മകനെയും പഠനത്തിന് ഒപ്പം കൂട്ടി.ജോലിയുള്ളതിനാല്‍ ഞായറാഴ്ചകളില്‍ മാത്രമാണ് ബിന്ദു കോച്ചിംഗ് സെന്ററില്‍ പോയത്.

 

എല്ലാ ദിവസവും പരിശീലനത്തിന് പോയ വിവേക് വീട്ടിലെത്തിയാല്‍ പഠിച്ചത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കും. പരീക്ഷയ്ക്ക് നാല് മാസം മുന്‍പ് ബിന്ദു ലീവെടുത്ത് എല്ലാ ദിവസവും മകനൊപ്പം കോച്ചിംഗ് സെന്ററില്‍ പോയി. വീട്ടുജോലി കഴിഞ്ഞാല്‍ ഇരുവരും ഒരുമിച്ചിരുന്നാണ് പഠനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top