×

ഡോ. ജോ തോറ്റാല്‍ ലിസിയിലേക്ക് പൊക്കോളും ! കൈപ്പത്തി തോറ്റാലോ ?

‘നിങ്ങള്‍ സഖാക്കള്‍ ചെയ്യേണ്ടത് .,

ഓരോ ബൂത്തിലും കുറഞ്ഞത് 30 വോട്ടുകള്‍ വീതം വര്‍ധിക്കണം. എല്‍ഡിഎഫ് വോട്ടുകള്‍ എല്ലാം കൃത്യമായി ഉച്ചയ്ക്ക് മുമ്പ് ചെയ്ത് തീര്‍ത്തിരിക്കണം. ബാക്കിയുള്ള എല്ലാ കാര്യങ്ങള്‍ക്കും എല്‍ഡിഎഫ് നിങ്ങള്‍ക്കൊപ്പമുണ്ടാകും. 46,000 എന്നത് കുറഞ്ഞത് 10,000 വര്‍ധിപ്പിച്ച് 59,000 ല്‍ എത്തിക്കണം. ഇതാണ് നിങ്ങളുടെ ദൗത്യം’ . ഇതായിരുന്നു പിണറായി വിജയന്‍ തൃക്കാക്കര ഇലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പറഞ്ഞിരുന്നത്.

ഈ തന്ത്രം വിജയിച്ചോ എന്ന കാര്യം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അറിയാം. അതിനായി കേരളം ആകാംക്ഷയിലാണ്.

 

തൃക്കാക്കരക്കാര്‍ എഴുതിയ വിധിപ്പകര്‍പ്പ് പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പ്രചാരണവും അടിയൊഴുക്കുകളും വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ വിലയിരുത്തി എഴുതിയ വിധിയാണ് പുറത്തുവരാനിരിക്കുന്നത്.

ആരു ജയിച്ചാലും സ്ഥാനാര്‍ഥികള്‍ക്കുപരി മറ്റു ചില ഘടകങ്ങളുടെയും നേതാക്കളുടെയും കൂടി ഭാവിനിര്‍ണയിക്കും തൃക്കാക്കരയുടെ തീരുമാനം. അത് കേരളത്തിന്റെ രാഷ്ട്രീയവര്‍ത്തമാനത്തില്‍ പുതിയ ചലനങ്ങളും സൃഷ്ടിച്ചേക്കും. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ശാക്തിക ചേരികളില്‍ മാറ്റത്തിരുത്തലുകള്‍ക്കും വഴിയൊരുക്കും.

 

മുന്‍പുണ്ടായിരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലമാണ് തൃക്കാക്കര, പി ടി തോമസിന് രണ്ട് വട്ടവും മികച്ച ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലമാണ്. അവിടെയാണ് പി ടി യുടെ വിയോഗത്തോടെ ഉമ തോമസ് സ്ഥാനാര്‍ത്ഥിയായത്. 20,000 വോട്ട് ഭൂരിപക്ഷം എന്നത് ഇപ്പോള്‍ 10,000 വോട്ടെങ്കിലും ഭൂരിപക്ഷം ഉണ്ടായിരിക്കും എന്നാണ് വി ഡി സതീശന്‍ പറയുന്നത്.

ഉമ ജയിക്കുമെന്ന് തന്നെയാണ് യുഡിഎഫ് നേതൃത്വം ഉറപ്പിച്ച് പറയുന്നത്. അപ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അവര്‍ ഇപ്പോള്‍ വല്ലാതെ ഭയന്നിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top