80 ലക്ഷം രൂപ മറയൂരിലെ ഓട്ടോ ഡ്രൈവര്‍ക്ക്

ഇടുക്കി; കേരള സംസ്ഥാന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം മറയൂര്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ക്ക്.
80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് മറയൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ മഹാദേവന്(53) ലഭിച്ചത്. ഓട്ടോ സ്റ്റാറ്റിന്റെ എതിര്‍വശത്തുള്ള ബാലാജി ലക്കി സെന്ററില്‍ നിന്ന് ഇന്നലെയാണ് മഹാദേവന്‍ ടിക്കറ്റ് എടുക്കുന്നത്. പിപി 874217 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം അടിച്ചത്.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള മഹാദേവന് ഇതിനു മുന്‍പും സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ചെറിയ തുകകളായിരുന്നു. ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് മറയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു.
സമ്മാനത്തുകയില്‍ നിന്ന് കുറച്ചെടുത്ത് നാട്ടിലെ നിര്‍മാണത്തിലിരിക്കുന്ന ദേവി ക്ഷേത്രത്തിന്റെ പണിക്കു കൊടുക്കുമെന്ന് മഹാദേവന്‍ പറഞ്ഞു. കൂടാതെ സുഹൃത്തും ബന്ധുവുമായ അരുണഗിരിയുടെ വിവാഹത്തിനും സഹായിക്കും. ബാക്കി തുക ബാധ്യതകള്‍ തീര്‍ക്കാനും ഏകമകന്റെ പഠനത്തിന് ചെലവഴിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ലതയാണ് മഹാദേവന്റെ ഭാര്യ. കോയമ്ബത്തൂരില്‍ സഹകരണ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ ചന്ദ്രു മകനാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്