×

പി ടി തോമസിനോടുള്ള എതിര്‍പ്പ് ഉമയോട് ഇല്ല : ളോഹ ഇട്ടവര്‍ രാഷ്ട്രീയം പറയറുതെന്നുള്ളത് വക വക്കില്ല – മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനോട് എതിര്‍പ്പില്ലെന്നു ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നിലപാട് കൊണ്ടാണ് പി.ടി തോമസിനോട് എതിര്‍പ്പുണ്ടായിരുന്നത്. എന്നാല്‍ ആ എതിര്‍പ്പ് പത്‌നി ഉമാ തോമസിനോട് ഇല്ലെന്നു ബിഷപ്പ് പറഞ്ഞു. തൃക്കാക്കരയില്‍ വിശ്വാസികള്‍ മനഃസാക്ഷി വോട്ട് ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃക്കാക്കര എംഎല്‍എയായിരുന്ന പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പുരോഹിതര്‍ രാഷ്ട്രീയം പറയുമെന്നും ളോഹയിട്ടവര്‍ രാഷ്ട്രീയം പറയരുതെന്ന പാര്‍ട്ടികളുടെ നിലപാട് ശരിയല്ലെന്നും ഇത് വകവെച്ചു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ സോസഫ് സഭയോടു ചേര്‍ന്നു നില്‍ക്കുന്ന സ്ഥാനാര്‍ഥിയല്ലെന്നായിരുന്നു ബിഷപ്പിന്റെ മറുപടി. ജോ ജോസഫിനെ നിര്‍ദേശിച്ചത് കത്തോലിക്കാ സഭയാണെന്ന ആരോപണം യു.ഡി.എഫ് വൃത്തങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും ഇക്കാര്യം സഭയും എല്‍.ഡി.എഫും നിഷേധിച്ചിരുന്നു. ഇതിനു തുടര്‍ച്ചയാണ് ബിഷപ്പിന്റെ പ്രതികരണവും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top