×

വാഹന പെറ്റിയുടെ 80 % ക്യാമറ മുതലാളിക്ക് 20 % സര്‍ക്കാരിന് – ഓരോ ജില്ലകളിലും 300 പോലീസുകാരെ ട്രാഫിക് ഡ്യൂട്ടിയില്‍ നിന്ന് മറ്റ് ഡ്യൂട്ടിക്ക് മാറ്റും

വളവുകളിലും മറ്റും ചാടിവീണ് വണ്ടി തടയുന്നത് ഒഴിവാകും.

 

 

പിഴ ഈടാക്കുന്നത് പൊലീസാണെങ്കിലും പരമാവധി പിഴ ചുമത്തി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനും ലാഭം കൊയ്യാനും കഴിയുന്ന വിധത്തിലായിരിക്കും സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കാമറകള്‍ സജ്ജീകരിക്കുക. ഇതോടെ ജനം പിഴയടച്ച്‌ മുടിയുമെന്നുറപ്പ്.

സര്‍ക്കാരിന് ലഭിക്കുന്ന പിഴ വരുമാനം കുറയാന്‍ പാടില്ലെന്നും വരുമാനം കൂട്ടണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനത്തിരക്കുള്ള നഗരങ്ങളിലും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും കാമറകള്‍ സ്ഥാപിക്കും.

വന്‍കിട പദ്ധതികള്‍ സ്വകാര്യ സംരംഭര്‍ നടപ്പാക്കി സര്‍ക്കാരിന് ചെറിയ വിഹിതം നല്‍കുന്ന പബ്ളിക് പ്രൈവറ്റ് പാര്‍ട്ട്നര്‍ഷിപ്പ് (പി.പി.പി) സംവിധാനം ആദ്യമായാണ് വാഹന നിരീക്ഷണ മേഖലയില്‍ നടപ്പാക്കുന്നത്. ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്‌മെന്റ് സിസ്റ്റം എന്ന പേരിലാണ് നടപ്പാക്കുന്നത്. സ്ഥിരം കാമറകള്‍ക്ക് പുറമെ, വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന കാമറാ സംവിധാനവുമുണ്ട്. അറ്റകുറ്റപ്പണിയും പി.പി.പി സംരംഭകരാണ് നടത്തേണ്ടത്. ടാറ്റാകണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) അടക്കം രംഗത്തുണ്ട്.

പകല്‍സമയത്ത് പരിശോധനാചുമതലയുള്ള 4000 പൊലീസുകാരെ മറ്റ് ചുമതലകളിലേക്ക് മാറ്റാനാവുമെന്ന് പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി മനോജ് എബ്രഹാം  പറഞ്ഞു.

 

80:20 അനുപാതത്തിലാണ് ആദ്യവര്‍ഷം പങ്കുവയ്ക്കല്‍. നൂറുരൂപ പിഴചുമത്തിയാല്‍ 80രൂപ ഏജന്‍സിക്കും 20രൂപ പൊലീസിനും. അടുത്തവര്‍ഷം ഇത് 70:30 അനുപാതത്തിലാവും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പൊലീസിന്റെ വിഹിതം കൂടും.

പെറ്റിയടിക്കല്‍ ഇങ്ങനെ

സീറ്റ്ബെല്‍റ്റോ, ഹെല്‍മെറ്റോ ധരിക്കാതിരിക്കുക, അമിതവേഗം, മൊബൈല്‍ സംസാരം, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയവയ്ക്ക് പിഴ

നിയമലംഘന ദൃശ്യങ്ങള്‍ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലേക്ക് അയയ്ക്കും.  പിഴചുമത്തുന്നത് പൊലീസ്. പിഴത്തുക വിഹിതം അടക്കം പി.പി.പി സംരംഭകര്‍ക്ക് കൈമാറും.

നിലവിലെ രീതിയില്‍ ഓണ്‍ലൈനായോ കോടതിയിലോ പിഴയടയ്ക്കാം. ഇപ്പോള്‍ പിഴത്തുക ഖജനാവിലെത്തുകയാണ്. ഇനിമുതല്‍ പി.പി.പി സംരംഭകരുമായി പങ്കുവയ്ക്കും.

ആദ്യകരാര്‍ കെല്‍ട്രോണിന്

ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശയിലാണ് പി.പി.പി പദ്ധതിക്ക് അനുമതി. രാജ്യത്ത് ആദ്യമായതിനാല്‍, നാലുവട്ടം ഇ-ടെന്‍ഡര്‍ വിളിച്ചെങ്കിലും കെല്‍ട്രോണ്‍ മാത്രമാണ് പങ്കെടുത്തത്. ആദ്യകരാര്‍ കെല്‍ട്രോണിന് നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top