×

549 ട്രിപ്പില്‍ മൂന്ന് കോടി വരുമാനം; കെ സ്വിഫ്റ്റ് ചില്ലറക്കാരനല്ല, വന്‍ വിജയമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും അടുത്തായി നടപ്പിലാക്കിയ കെ സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

 

സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്പിലാക്കിയ സ്വപ്നപദ്ധതിയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര. പദ്ധതി ആരംഭിച്ച്‌ ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപയില്‍ എത്തിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

 

549 ബസുകള്‍ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്ബോള്‍ സ്വിഫ്റ്റ് ബസ് പദ്ധതി വന്‍ വിജയത്തോടെ മുന്നേറുന്നത് സര്‍ക്കാരിനും കെഎസ്‌ആര്‍ടിസിക്കും പൊതുജനങ്ങള്‍ക്കും വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മന്ത്രി അറിയിച്ചു.

എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തില്‍ 17 സര്‍വീസും എസി സീറ്റര്‍ വിഭാഗത്തില്‍ 5 സര്‍വീസും, എസി സ്ലീപ്പര്‍ വിഭാഗത്തില്‍ 4 സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്.

 

കോഴിക്കോട് – ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top