×

‘ഫ്രീ തിങ്കേഴ്‌സ് വഴി തെറ്റിക്കുന്നു – 18 വര്‍ഷം മുമ്പത്തേക്കാള്‍ വിശ്വാസികള്‍ കുറഞ്ഞു ‘ – മാര്‍ അന്‍ഡ്രൂസ് താഴത്ത്

‘തൃശൂര്‍ മെത്രാനായി ചുമതലയേറ്റിട്ട് 18 വര്‍ഷം കഴിഞ്ഞു. അന്നുണ്ടായിരുന്നവരില്‍ നിന്ന് 50000 പേര്‍ കുറഞ്ഞിട്ടുണ്ട്. സഭ വളരുകയാണോ തളരുകയാണോ. 35 കഴിഞ്ഞ 10000-15000 യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്ബതികളുടെ എണ്ണം കൂടി. വിവാഹമോചനം തേടിവരുന്നത് അനേകായിരമാണ്. ഈ സാഹചര്യത്തില്‍ കുടുംബങ്ങളെ രക്ഷിക്കാതെ ലോകത്തെ സഭക്ക് രക്ഷിക്കാനാവില്ല.’- മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.

‘പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായ ത്രിത്വത്തില്‍ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്റെ ഏകനാഥനിലൂടെ ദൈവത്തെ വെളിപ്പെടുത്തിയത് പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായാണ്. അതാണ് പൂര്‍ണ കുടുംബം. ഇന്ന് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്നതും തകര്‍ക്കപ്പെടുന്നതും കുടുംബമാണ്. സഭയെ നശിപ്പിക്കാനായി വിശ്വാസത്തിനെതിരായി, ത്രിത്വത്തിനെതിരായി പ്രവര്‍ത്തനങ്ങള്‍ നടന്നു. സഭയയെ തകര്‍ക്കാന്‍ വൈദികര്‍ക്കെതിരായി, കന്യാസ്ത്രീകള്‍ക്കെതിരായി, മെത്രാന്മാര്‍ക്കെതിരായി ശ്രമം നടന്നു. ഇപ്പോള്‍ കുടുംബങ്ങള്‍ക്കെതിരായി നടക്കുന്നു’. – പറഞ്ഞു.

 

കഴിഞ്ഞ ദിവസം ഞാന്‍ ചില സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നെ സന്ദര്‍ശിച്ച്‌ ചില വിവരങ്ങള്‍ ആരാഞ്ഞു. ഫ്രീ തിങ്കേഴ്സ് എന്ന് പറയുന്ന ഒരു വിഭാഗം വിശ്വാസികളായ യുവതീ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്. അവര്‍ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെണ്‍കുട്ടികളും അതില്‍ പെട്ടുപോയിട്ടുണ്ട്. സഭയില്‍ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളിലൂടെയാണ് സഭ കടന്നുപോകുന്നത്”- ആന്‍ഡ്രൂസ് താഴത്ത് ചുണ്ടിക്കാട്ടി.

ജസ്റ്റിസ് കുര്യന്‍ ജോസഫ് വിഷയാവതരണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മോര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഫ്രാന്‍സിസ് ആളൂര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top