×

ശ്വേത മേനോന് എതിരെ നിയമ നടപടി സ്വീകരിക്കും : കോം ഇന്‍ഡ്യ “” ഞങ്ങള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സമിതിയുണ്ട് ‘

ശ്വേത മേനോന്റെ പരാമര്‍ശങ്ങള്‍ അപക്വം ! ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന വ്യവസ്ഥാപിത മാര്‍ഗങ്ങളൂടെയെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ-ഇന്ത്യ ( കോംഇന്ത്യ). തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും തിരുത്തിയില്ലെങ്കിൽ നിയമ നടപടിയെന്നും കോംഇന്ത്യ

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി ശ്വേതാ മേനോന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപക്വവും അബദ്ധജടിലവുമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ- ഇന്ത്യ ( കോംഇന്ത്യ). ഇന്ത്യയിലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്.

 

വാര്‍ത്തകള്‍ നല്‍കുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അതിന്റേതായ സംവീധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതികളും ഉണ്ട്.

 

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമര്‍ശിച്ചത് അവരുടെ അറിവില്ലായ്മ തന്നെയാണ്. തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസിന് ചേര്‍ന്നതല്ല.

 

ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ നേരിടാന്‍ അവര്‍ക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവും ഉണ്ട്. അതിരിക്കെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ചേര്‍ത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും കോം ഇന്ത്യ നേതൃത്വം വ്യക്തമാക്കി.

 

സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടാകുന്ന പരാമർശങ്ങൾക്ക് പോലും ഓൺലൈൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന ചില പ്രവണതകളും ഉണ്ട്. ഈ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേത മേനോൻ നടത്തിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ് എന്നിവർ വ്യക്തമാക്കി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top