×

ഉറുമ്ബരിച്ച്‌ അമ്മയുടെ മൃതദേഹം കട്ടിലില്‍, മരിച്ചത് അറിയാതെ മകള്‍ കൂടെ കിടന്നത് മൂന്നു രാത്രിയും രണ്ട് പകലും

ഇടുക്കി; അമ്മ മരിച്ചത് അറിയാതെ ഉറുമ്ബരിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞ് മകള്‍. നെടുങ്കണ്ടം പച്ചടി കലാസദനം അമ്മിണി കലാസദനം (70) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.

എന്നാല്‍ അമ്മ മരിച്ചു കിടക്കുകയാണെന്ന് മാനസികാസ്വാസ്ഥ്യമുള്ള മകള്‍ ശശികല (40) അറിഞ്ഞില്ല. മൂന്നു രാത്രിയും പകലുമാണ് ഉറുമ്ബരിച്ചു കിടക്കുന്ന മൃതദേഹത്തിനൊപ്പം കട്ടിലില്‍ ശശികല കഴിഞ്ഞത്.

രണ്ടുദിവസമായി വീട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് ആരെയും കാണാതായതോടെ ചൊവ്വാഴ്ച വൈകിട്ട് അയല്‍വാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടത്. ഉറുമ്ബരിച്ച്‌ കട്ടിലില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതേ കട്ടിലില്‍ മകളും കിടക്കുകയായിരുന്നു.

അമ്മിണി പലതരം രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റീവ് നഴ്സുമാര്‍ വീട്ടിലെത്തി ചികിത്സ നല്‍കിയിരുന്നു. ഇവരുടെ ഭര്‍ത്താവ് ഒന്നര മാസം മുന്‍പു മരിച്ചിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെ സഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. മൃതദേഹം സംസ്കരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top