×

മഹാറാണിയിലെ പഴയ പ്രണയ കഥ പറഞ്ഞത് നിയാസ് ; 10 ലക്ഷം കാഴ്ചക്കാരുമായി വൈറലായി സേവ് ദ് ഡേറ്റ്

 

തൊടുപുഴ : മഹാറാണി ടെക്‌സ്റ്റേല്‍സില്‍ ഷൂട്ട് ചെയ്ത സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് 5 ദിവസം കൊണ്ട് ലക്ഷക്കണക്കിന് കാഴച്ക്കാരിലെത്തി. കമന്റ് ബോ്ക്‌സിലും നിരവധി അഭിപ്രായ പ്രകടനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആത്രേയ വെഡ്ഡിംഗ് സ്റ്റോറീസ് ആണ് സേവ് ദ് ഡേറ്റ് ഒരുക്കിയത്. മറ്റൊരു കണ്‍സപ്റ്റുമായാണ് പോയതെങ്കിലും അത് ഷൂട്ട് ചെയ്തപ്പോള്‍ തൃപ്തി തോന്നിയില്ലെന്ന് ഉടമ ജിബിന്‍ ജോയ് പറയുന്നു. അപ്പോഴാണ് മഹാറാണിയില്‍ നടന്ന സംഭവിച്ച പ്രണയ വിവാഹ കഥ പറഞ്ഞത്. അപ്പോള്‍ അതിന് ഒരു തിരക്കഥയെഴുതി ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് ജിബിന്‍ പറഞ്ഞു.

 

May be an image of 2 people, people standing, footwear and indoor

സൂരജ് ദുബായിലും കീര്‍ത്തന ഓസ്‌ട്രേലിയയിലും ജോലി നോക്കുകയാണ്. 9 വര്‍ഷമായിട്ട് ഇവര്‍ പ്രണയത്തിലായിരുന്നുവെങ്കിലും നാല് തവണ മാത്രമാണ് ഇവര്‍ നേരിട്ട് കണ്ടിട്ടുള്ളത്. ബാക്കിയുള്ളത് മുഴുവന്‍ വീഡിയോ കോളിലായിരുന്നു സംസാരം.

 

May be an image of 4 people, people standing and text that says 'pg ATHREYA WEDDING STORIES'

 

ഇവരുടെ സംശുദ്ധമായ പ്രണയത്തിന് മികവാര്‍ന്ന സേവ് ദ് ഡേറ്റ് ഒറുക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ജിബിന്‍ ജോയ് ഫോട്ടോഗ്രാഫിയും ജോര്‍ജ്ജ് കുട്ടി വീഡിയോഗ്രാഫിയും , ഗോകുല്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. മഹാറാണിയിലെ രാഹുലും നിയാസും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കി.

 

May be an image of 3 people and text

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top