×

പി ടി തോമസിന്റെ തൃക്കാക്കര പിടിക്കാന്‍ കെ വി തോമസ് എത്തിയേക്കും ? കണ്ണൂര്‍ സെമിനാറില്‍ പങ്കെടുക്കും

കൊച്ചി: കെപിസിസി വിലക്കു ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ കെ വി തോമസ് ഉറച്ചു നില്‍ക്കുമെന്ന് സൂചന.

ഇക്കാര്യത്തില്‍ നാളെ ഔദ്യോഗികമായ നിലപാട് കെവി തോമസ് പ്രഖ്യാപിക്കും. ഇതു വഴി സിപിഎം സഹയാത്രികനാകാനാണ് കെ വി തോമസ് ആഗ്രഹിക്കുന്നത്.

കെ വി തോമസിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഎം നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്. തോമസിന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം സിപിഎം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. തോമസിന്‍്റെ സാമുദായിക സ്വാധീനം കൂടി കണക്കിലെടുത്താണ് സി പി എമ്മിന്‍്റെ ഈ നീക്കം.

 

നിലവില്‍ ഉന്നത സി പി എം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് കെ വി തോമസ്. തന്‍്റെ രാഷ്ട്രീയ ഭാവിയിലടക്കം ചില ഉറപ്പുകള്‍ കിട്ടാതെ അദ്ദേഹം ഇത്തരം ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാകില്ല. അതു കൊണ്ടു തന്നെ തോമസ് മനസുകൊണ്ട് പാര്‍ട്ടി വിട്ടെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്.

എറണാകുളം ലോക്സഭാ മണ്ഡലത്തെ വര്‍ഷങ്ങള്‍ പ്രതിനിധീകരിച്ച കെ വി തോമസിന് ലത്തീന്‍ വിഭാഗത്തിന്‍്റെ പിന്തുണ ഉണ്ടെന്നാണ് സി പി എം വിലയിരുത്തല്‍. തോമസ് പാര്‍ട്ടിയിലേക്ക് വന്നാല്‍ ആ വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് അതു ഗുണം ചെയ്യുമെന്നും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.

ഇതൊക്കെ കണക്കിലെടുത്താണ് കെ വി തോമസിനെ തന്നെ പാര്‍ട്ടി കോണ്‍ഗ്രസിന്‍്റെ ഭാഗമായ സെമിനാറിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന തോമസിനെ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ സെമിനാറില്‍ പങ്കെടുപ്പിക്കുന്നത് കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുമെന്നും നേതൃത്വം കരുതുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top