×

ഉത്തരേന്ത്യന്‍ മോഷ്ടാക്കളും കേരളത്തില്‍ ‘കൊയ്ത്തിന്’ ഇറങ്ങി;

കൊച്ചി: ഉത്തരേന്ത്യന്‍ മോഷണ സംഘം കേരളത്തില്‍ മോഷണത്തിന് ഇറങ്ങിയിരിക്കന്നു.

ഞായറാഴ്‌ച്ച കൊച്ചിയല്‍ പൊലീസിന്റെ പിടിയിലായ മോഷണ സംഘത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കേരളത്തില്‍ എത്തിയെന്ന വിവരം ലഭിച്ചത്. കേരളത്തിലേക്ക് മോഷ്ടിക്കാനായി സംഘം എത്തിയകട്ടെ വിമാനത്തിലും. സമാനമായ ‘ഹൈക്ലാസ്’ മോഷ്ടാക്കള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടാകാം എന്ന സംശയവും പൊലീസിനുണ്ട്.

മൂന്ന് ദിവസം കൊമണ്ട് ആറ് ആഡംബര വീടുകളില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. മോഷണങ്ങളെല്ലാം വിവിധ സ്റ്റേഷനുകളുടെ അധികാര പരിധിയില്‍പെട്ട വെറും 10 കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു മോഷണം. മോഷണമുതലുമായി കേരളം വിടുന്നതിനു തൊട്ടുമുന്‍പു പ്രതികള്‍ മൂവരും അറസ്റ്റിലായതു ഡ്യൂട്ടി സമയമോ അധികാരപരിധിയോ പരിഗണിക്കാതെ എറണാകുളം സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാര്‍ ഒറ്റക്കെട്ടായി തിരച്ചിലിന് ഇറങ്ങിയതോടെ.

ന്യൂഡല്‍ഹി ജെജെ കോളനിയില്‍ താമസിക്കുന്ന ഉത്തരാഖണ്ഡ് രുദ്രാപുര്‍ ഷിംലാ ബഹാദൂര്‍ സ്വദേശി മിന്റു വിശ്വാസ് (47), ന്യൂഡല്‍ഹി ഹിചാമയ്പുരില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് മുസ്താകം ജീപുര്‍ സ്വദേശി ഹരിചന്ദ്ര (33), ഉത്തര്‍പ്രദേശ് കുത്പുര്‍ അമാവതി ചന്ദ്രഭാന്‍ (38) എന്നിവരാണു കടവന്ത്ര പൊലീസിന്റെ പിടിയിലായത്.

 

70,000 രൂപ, 4 മൊബൈല്‍ ഫോണ്‍, ഒന്നര ലക്ഷം രൂപ വിലയുള്ള ഒരെണ്ണം ഉള്‍പ്പെടെ 2 വാച്ചുകള്‍, 411 ഡോളര്‍ (21,200 രൂപ), 20 പവന്‍ ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ മോഷണ മുതല്‍ പ്രതികളുടെ കയ്യില്‍ നിന്നും താമസസ്ഥലത്തെ ബാഗില്‍ നിന്നുമായി വീണ്ടെടുത്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top