×

” എയ്ഡ്സ് ബാധിച്ച മാതാപിതാക്കളുടെ മക്കള്‍ ” ആ കുടുംബത്തിലെ അവസാന കണ്ണിയും യാത്രയായി

കൊല്ലം: കൊല്ലം ജില്ലയില്‍ ആദ്യമായി എച്ച്‌ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന ആളും മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി ബെന്‍സണെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

രണ്ട് പതിറ്റാണ്ട് മുന്‍പ് എയ്ഡ്സിന്റെ പേരില്‍ സമൂഹ വിവേചനത്തിന് ഇരയാക്കപ്പെട്ട രണ്ടു കുട്ടികളായിരുന്നു ബെന്‍സണും ബെന്‍സിയും. എയ്ഡ്സ് ബാധിച്ച മാതാപിതാക്കളുടെ മക്കള്‍ എന്നതായിരുന്നു അന്ന് അവര്‍ക്ക് സമൂഹം ചാര്‍ത്തിക്കൊടുത്ത മേല്‍വിലാസം.

 

എയ്ഡ്സ് ബാധിതരായ ഇവരുള്ള സ്കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് മറ്റു രക്ഷിതാക്കള്‍ നിലപാടെടുത്തു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഉള്‍പ്പെടെയുളളവര്‍ ഇവരെ ചേര്‍ത്തുനിര്‍ത്തി. മാതാപിതാക്കളായ ചാണ്ടിയുടെയും മേരിയുടെയും മരണശേഷം അമ്മൂമ്മ സാലിക്കുട്ടിക്കൊപ്പമായിരുന്നു കുട്ടികളുടെ ജീവിതം.

രോഗം മൂര്‍ച്ഛിച്ച്‌ 10 വര്‍ഷം മുമ്ബ് ബെന്‍സി മരിച്ചു. അടുത്തിടെ അമ്മൂമ്മയും മരിച്ചതോടെ തനിച്ചായിപ്പോയ ബെന്‍സണ്‍‍, ഒരു വര്‍ഷമായി മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു താമസം.

 

തുടര്‍ചികില്‍സ തേടിയിരുന്നെങ്കിലും രോഗത്തിന്‍റേതായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെയായിരുന്നു ജീവിതം. പ്രണയിനിയുമായുള്ള പിണക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബെന്‍സണ്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

കഴിഞ്ഞ ദിവസം രാത്രി ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ ജീവിതമവസാനിപ്പിച്ച ബെന്‍സണ്‍ വിവേചനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top